അ​നു​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ക​രു​ത​ലും കാ​രു​ണ്യ​വും
Monday, August 10, 2020 10:14 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​കാ​ല ച​ര​മം പ്രാ​പി​ച്ച അ​നു​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ വ​കു​പ്പി​ന്‍റെ ക​രു​ത​ലും കാ​രു​ണ്യ​വും.
അ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി അ​നു​ജി​ത്തും കു​ടും​ബ​വും എ​ട്ടു​പേ​ർ​ക്ക് അ​വ​യ​വ​ദാ​നം ചെ​യ്ത​തോ​ടെ​യാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​ൻ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ ശ്ര​മ​മാ​രം​ഭി​ച്ചി​രി​ക്കെ​യാ​ണ് അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​മെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം കു​ള​ക്ക​ട​യി​ൽ അ​നു​ജ​ത്തി​ന്‍റെ ഭാ​ര്യ താ​മ​സി​ക്കു​ന്ന വ​സ​തി​യി​ൽ അ​ഗ്‌​നി​ര​ക്ഷാ സേ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശ്രീ​ലേ​ഖ നേ​രി​ട്ടെ​ത്തു​ക​യും ഭാ​ര്യ പ്രി​ൻ​സി​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി അ​ഗ്നി​ര​ക്ഷാ സേ​ന​യും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഭാ​ഗ​മാ​യ സി​വി​ൽ ഡി​ഫ​ൻ​സും അ​വ​രു​ടെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 9,36000 രൂ​പ അ​നു​ജ​ത്തി​ന്‍റെ ഭാ​ര്യ പ്രി​ൻ​സി​ക്കും മ​ക​ൻ എ​ഡ്വി​നും കൈ​മാ​റു​ക​യും ചെ​യ്തു.
സി​വി​ൽ ഡി​ഫ​ൻ​സ് വാ​ള​ന്‍റി​യ​റാ​യി​രു​ന്നു അ​നു​ജി​ത്ത്. അ​ഗ്നി​ര​ക്ഷാ സേ​ന ടെ​ക്‌​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ എം ​നൗ​ഷാ​ദ് , അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് അ​രു​ൺ അ​ൽ​ഫോ​ൻ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ വി .​സി​ദ്ധ​കു​മാ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ .​ഹ​രി​കു​മാ​ർ, കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി .​ശി​വ​കു​മാ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ ​എ​ൻ ഷാ​ജി, കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റീ​യ​ർ ഡെ​പ്യൂ​ട്ടി വാ​ർ​ഡ​ൻ പ്രേം​ച​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.