രൂ​പ​ത സ്ഥാ​പ​ന​ദി​നം ആ​ച​രി​ച്ചു
Monday, August 10, 2020 10:11 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കൊ​ല്ലം രൂ​പ​ത​യു​ടെ 691-ാമ​ത് സ്ഥാ​പ​ന ദി​നം ആ​ച​രി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി ആ​ത്മീ​യ ആ​ച​ര​ണം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.
കൊ​ല്ലം രൂ​പ​താ​ധ്യ​ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. എ​ഴു​ന്നൂ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​ത​യി​ലെ ദേ​വാ​ല​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ല​ഘു​ച​രി​ത്രം അ​ട​ങ്ങി​യ സാ​ങ്തൂ​സ് എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​ത​യി​ലെ യു​വാ​ക്ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​താ കെ​സി​വൈ​എം അം​ഗ​ങ്ങ​ൾ​ക്ക് പി​പി​ഇ കി​റ്റ് വി​ത​ര​ണം ചെ​യ്തു. വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, രൂ​പ​താ അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ ഫാ. ​ബി​ന്നി എം. ​ദാ​സ്, ഫാ.​സേ​വ്യ​ർ വി​ഐ​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.