ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; പു​ല​മ​ൺ​തോ​ടും ഭീ​ഷ​ണി​യി​ൽ
Monday, August 10, 2020 10:11 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. തീ​ര​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. കി​ഴ​ക്ക​ൻ വ​ന​മേ​ഖ​ല​യി​ലെ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലു​മാ​കാം ഈ ​കു​ത്തൊ​ഴു​ക്കി​നു കാ​ര​ണ​മെ​ന്ന് തീ​ര​വാ​സി​ക​ൾ സം​ശ​യി​ക്കു​ന്നു.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ തോ​ടാ​യ പു​ല​മ​ൺ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ല്ല​ട​യാ​റ്റി​ലെ​ത്തി​ച്ചേ​രു​ന്ന ഈ ​തോ​ട് എ​ല്ലാ മ​ഴ​ക്കാ​ല​ത്തും സ​മൃ​ദ്ധ​മാ​ണ്. എ​ന്നാ​ൽ കൈ​യ്യേ​റ്റ​ങ്ങ​ളെ തു​ട​ർ​ന്ന് വി​സ്തൃ​തി പ​രി​മി​ത​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടു​ള്ള​ത്.
പു​ല​മ​ൺ മു​ത​ൽ മൈ​ലം വ​രെ തോ​ടു​പു​റ​മ്പോ​ക്കി​ൽ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ കു​ടി​ൽ കെ​ട്ടി താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്. ഇ​വി​ടെ പ​ല ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ റ​വ​ന്യു വി​ഭാ​ഗം ന​ട​ത്തി വ​രു​ന്നു.

ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലു​മാ​ണ്. ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ കൊ​ല്ലം ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും മ​റു​ക​ര​യി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ക​ര​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

ക​ട​മ്പ​നാ​ട്, ഐ​വ​ർ​കാ​ല, മ​ഠ​ത്തി​നാ​ൽ​പ്പു​ഴ, ആ​റ്റു​വാ​ശേ​രി, തെ​ക്കും​ചേ​രി, താ​ഴം, ക​രി​മ്പി​ൻ പു​ഴ, ചെ​റു​പൊ​യ്ക തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്നു. റ​വ​ന്യു, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം ഇ​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തി വ​രു​ന്നു.