സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെന്ന്; കു​ഞ്ഞി​നു പി​ന്നാ​ലെ മാ​താ​വും മ​രി​ച്ചു
Monday, August 10, 2020 1:55 AM IST
ശാ​സ്താം​കോ​ട്ട: പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയും മ​രി​ച്ചു. കു​ഞ്ഞ് നേരത്തെ തന്നെ മരിച്ചിരുന്നു. വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ വീ​ട്ടി​ൽ സു​ധീ​റി​ന്‍റെ ഭാ​ര്യ ന​ജ്മ (25) ആ​ണ് മ​രി​ച്ച​ത്‌. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 29 ന് ​രാ​ത്രി​യി​ലാ​ണ് ന​ജ്മ​യെ പ്ര​സ​വ​ത്തി​നാ​യി അ​ഡ്മി​റ്റ് ചെ​യ്ത​ത്. രാ​ത്രി​യി​ൽ വേ​ദ​ന ക​ല​ശ​ലാ​യെ​ങ്കി​ലും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഡോ​ക്ട​റെ വി​ളി​ക്കാ​ൻ ത​യാ​റാ​യി​ല്ല​ത്രേ. പു​ല​ർ​ച്ചെ ഡോ​ക്ട​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ന​ജ്മ​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യി.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ ടി ​ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ നി​ന്നും ഒ​രാ​ഴ്ച​ക്ക് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ന്നു മു​ത​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ജ്മ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി മു​സ്‌​ലിം ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ ഖ​ബ​ർ അ​ട​ക്കി. സു​ധീ​ർ വി​ദേ​ശ​ത്താ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഏ​ഴ് വ​ർ​ഷ​മാ​യ ഇ​വ​ർ​ക്ക് കു​ട്ടി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ചി​കി​ത്സ​യെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ണ്ടാ​യ​ത്.