മു​ൻ​ഭാ​ര്യ​യു​ടെ മാ​താ​വി​നെ യു​വാ​വ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി
Sunday, August 9, 2020 10:46 PM IST
ച​വ​റ: കു​ടും​ബ കോ​ട​തി​ക്ക് സ​മീ​പം മു​ൻ​ഭാ​ര്യ​യു​ടെ മാ​താ​വി​നെ യു​വാ​വ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ച​വ​റ കു​റ്റി​വ​ട്ടം കു​ടും​ബ​കോ​ട​തി​യ്ക്ക മു​ൻ​വ​ശം ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ദ​മ്പ​തി​ക​ളു​ടെ പ​ന്ത്ര​ണ്ട് വ​യ​സു​ള്ള മ​ക​ളെ കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കു​ണ്ട​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വും കോ​ട​തി മു​ഖാ​ന്തി​രം വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു .
എ​ന്നാ​ൽ ഇ​വ​രു​ടെ മ​ക​ളെ എ​ല്ലാ ശ​നി​യാ​ഴ്ച​യും പി​താ​വി​ന് കൈ​മാ​റ​ണ​മെ​ന്നും ഒ​രു ദി​വ​സം പി​താ​വി​നോ​ടൊ​പ്പം നി​ന്നി​ട്ട് പി​റ്റേ ദി​വ​സം മാ​താ​വി​നെ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു വ്യ​വ​സ്ഥ. കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര​ണം ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഈ ​വ്യ​വ​സ്ഥ പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ശ​നി​യാ​ഴ്ച കു​ടും​ബ​കോ​ട​തി​യി​ൽ വെ​ച്ച് കൈ​മാ​റാ​നാ​യി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വും മു​ത്ത​ശി​യും എ​ത്തി​യ​പ്പോ​ൾ കോ​ട​തി സ​മ​യം ക​ഴി​ഞ്ഞി​രു​ന്നു.
തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കു​ടും​ബ​കോ​ട​തി ജ​ഡ്ജി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ കൈ​മാ​റാ​നാ​യി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യു​വാ​വ് പ്ര​കോ​പി​ത​നാ​യി യു​വ​തി​യു​ടെ മാ​താ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യ്ക്കും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ച​വ​റ പോ​ലീ​സ് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. യു​വ​തി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.