ചി​റ​ക്ക​ര​യി​ല്‍ മൂ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ന്നു
Sunday, August 9, 2020 10:46 PM IST
ചാ​ത്ത​ന്നൂ​ർ: ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷം മൂ​ലം പോ​ള​ച്ചി​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പു​യ​രു​ക​യും വീ​ടു​ക​ള്‍​ക്കും വ​സ്തു​വ​ക​ക​ള്‍​ക്കു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പോ​ള​ച്ചി​റ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ചെ​ല്ല​പ്പ​ന്‍റെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി.
പോ​ള​ച്ചി​റ ശ്രീ​ഹ​രി നി​വാ​സി​ല്‍ ഓ​മ​ന​യു​ടെ വീ​ട് ഇ​ടി​ഞ്ഞു​വീ​ണു. ചി​റ​ക്ക​ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നു സ​മീ​പം ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ചി​റ​ക്ക​ര, പ​ര​വൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ മ​ഴ​ക്കെ​ടു​തി​യി​ലും വെ​ള്ളം ക​യ​റി​യും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ര്‍.​ദി​പു, ചി​റ​ക്ക​ര -പ​ര​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജ്യോ​തി​ഷ്കു​മാ​ര്‍, സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​നു, ബാ​ബു​രാ​ജ്, ഗ്രാ​മ​പ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു​മോ​ള്‍, ശ്രീ​ല​ത, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ജ​നീ​ഷ്, സു​ചീ​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ സ​ന്ദ​ര്‍​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ൾ​വി​ല​യി​രു​ത്തി.