ച​വ​റ​യി​ൽ നാലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, August 8, 2020 11:15 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ട്ടാ​ണ് നാല്പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ച​വ​റ, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ണ് വീ​ണ്ടും സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ട് വ​നി​ത​ക​ൾ​ക്കും ര​ണ്ട് പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് കോ​വി​ഡ്.

ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന പ​ട്ട​ത്താ​നം വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്കും പു​തു​ക്കാ​ട് വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്കും പ​ള്ളി​യാ​ടി​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ്. നീ​ണ്ട​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യി. പ​ന്മ​ന, ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.