സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം; പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Saturday, August 8, 2020 11:15 PM IST
കൊല്ലം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ 15 ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക്ഷ​ണി​താ​ക്ക​ള്‍ 100 പേ​രി​ല്‍ കൂ​ട​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച് എ​ടു​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

ആ​ചാ​ര​പ​ര​മാ​യ പ​രേ​ഡി​ല്‍ ഒ​രു പ്ലാ​റ്റൂ​ണി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​മെ​ങ്കി​ലും മാ​ര്‍​ച്ച്പാ​സ്റ്റ് ഉ​ണ്ടാ​കി​ല്ല. കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​ര, സ​മ്മാ​ന വി​ത​ര​ണം, ഷാ​ള്‍ അ​ണി​യി​ക്ക​ല്‍ എ​ന്നി​വ ഉ​ണ്ടാ​കി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ടു​വീ​തം ന​ഴ്‌​സ്, പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ്, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ക്ഷ​ണി​ക്കും.

ച​ട​ങ്ങി​നെ​ത്തു​ന്ന​വ​രെ തെ​ര്‍​മ​ല്‍ സ്‌​കാ​ന്‍ ന​ട​ത്തും. ആ​വ​ശ്യ​ത്തി​ന് സാ​നി​റ്റൈ​സ​റും മാ​സ്‌​കും സ​ജ്ജ​മാ​ക്കും. സെ​റി​മോ​ണി​യ​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ലാ​റ്റാ​ണു​ക​ള്‍, ബാ​ന്‍റ്് ട്രൂ​പ്പ് എ​ന്നി​വ​യു​ടെ റി​ഹേ​ഴ്‌​സ​ല്‍ 13ന് ​രാ​വി​ലെ​യും വൈ​കുന്നേരവും ന​ട​ത്തും. സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷം പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​വ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

പ്ലാ​സ്റ്റി​ക് പ​താ​ക, ഫ്‌​ള​ക്‌​സ്, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ശു​ചി​ത്വ മി​ഷ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ളക്ട​ര്‍ അ​റി​യി​ച്ചു.