പുനലൂരിൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Saturday, August 8, 2020 11:14 PM IST
പു​ന​ലൂ​ർ: റെ​യി​ൽ​വേ​ക്രോ​സ് അ​ട​ച്ചു​പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ൽ​സ്ഥാ​ന​ത്തു ഫ്ലൈ ​ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മ്മി​ക്ക​ണ​മെ​ന്നും നി​ർ​മാ​ണ​ച്ചു​മ​ത​ല ക​ര​സേ​ന​യു​ടെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പു​ന​ലൂ​ർ റെ​സി​ഡ​ന്‍റസ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ.​പി ജോ​ൺ കൂ​ടാ​ര​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി. രാ​വി​ലെ എട്ടിന്് തു​ട​ങ്ങി​യ ഉ​പ​വാ​സം വൈ​കു​ന്നേ​രം അഞ്ചിന് അ​വ​സാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നു​ജൂം​യൂ​സു​ഫ്, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ മ​നോ​ജ്‌, മാ​ഹി​ൻ കോ​മ​ളം​കു​ന്ന്, ജേ​ക്ക​ബ് മ​ര​ങ്ങോ​ട് എ​ന്നി​വ​ർ പിന്തുണ പ്രഖ്യാപിച്ചു.