പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡിപ്പോ​യി​ൽ വെ​ള്ള​ക്കെ​ട്ട്
Saturday, August 8, 2020 11:14 PM IST
പു​ന​ലൂ​ർ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ ഇ​ട്ട​ത് നി​ഷ്പ്ര​ഭ​മാ​ക്കി പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വെ​ള്ള​ക്കെ​ട്ട്.
ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പാ​കി​യ സ​മ​യ​ത്തു മ​ഴ​വെ​ള്ളം പോ​കു​ന്ന​തി​നു അ​ട​ക്കം കൃ​ത്യ​മാ​യി ക്ര​മീ​ക​ര​ണം മു​ൻ​പ് ചെ​യ്തി​രു​ന്നു എ​ങ്കി​ലും മ​ല​യോ​ര ഹൈ​വേ നി​ർ​മ്മാ​ണ​ത്തി​ലെ പാ​ക​പി​ഴ​ക​ൾ ഡി​പ്പോ​യെ വെ​ള്ള​ക്കെ​ട്ടി​ൽ ആ​ക്കി. ഓ​ട​യി​ലേ​ക്ക് വെ​ള്ളം പോ​കാ​ൻ ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് ചാ​ൽ മ​ണ്ണും മെ​റ്റ​ലും എ​ല്ലാം ഇ​ട്ടു ഉ​യ​രം കൂ​ട്ടി അ​തി​നു മു​ക​ളി​ൽ ടാ​ർ ചെ​യ്തു.

ത​ത്വ​ത്തി​ൽ വെ​ള്ളം ഒ​ഴു​കി പോ​കേ​ണ്ട വ​ഴി അ​ട​ച്ചു. നി​ർ​മാ​ണം ന​ട​ക്കു​മ്പോ​ൾ ത​ന്നെ പ​ല കോ​ണി​ൽ നി​ന്നും ഇ​ത് ചൂ​ണ്ടി കാ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​ര​വം കാ​ണി​ച്ചി​ല്ല. ഇ​തി​നോ​ടൊ​പ്പം മെ​ല്ലെ നീ​ങ്ങു​ന്ന ഹാ​ബി​റ്റാ​റ്റി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള നി​ർ​മ്മാ​ണ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഓ​ടാ​തെ കി​ട​ക്കു​ന്ന ബ​സു​ക​ൾ നോ​ക്കു​ന്ന​തി​നും അ​തൊ​ടൊ​പ്പം ഡി​പ്പോ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഇ​തു കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ടു