ആ​ശി​ഷി​ന് അ​നു​മോ​ദ​ന​വു​മാ​യി ആ​ർ.​ശ്രീ​ലേ​ഖ​യെ​ത്തി
Saturday, August 8, 2020 11:14 PM IST
പ​ത്ത​നാ​പു​രം: ആ​ശി​ഷി​ന് അ​നു​മോ​ദ​ന​വു​മാ​യി ഫ​യ​ര്‍ ഫോ​ഴ്സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ആ​ർ.​ശ്രീ​ലേ​ഖ​യെ​ത്തി. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സ​ര്‍​വീ​സി​ലു​ള്ള ഒ​രാ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടു​ന്ന​തെ​ന്നും എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​കാ​ന്‍ ആ​ശി​ഷ് കാ​ര​ണ​മാ​ക​ണ​മെ​ന്നും ആ​ര്‍ ശ്രീ​ലേ​ഖ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 291-ാം റാ​ങ്ക് നേ​ടി​യ പ​ത്ത​നാ​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ ആ​ശി​ഷ് ദാ​സി​ന് കേ​ര​ളാ ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ അ​നു​മോ​ദ​ന​ച്ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ ശ്രീ​ലേ​ഖ.

അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​ണ് ആ​ശി​ഷ് ദാ​സ്. പ​ത്ത​നാ​പു​രം സ്റ്റേ​ഷ​ന്‍റെ പ​രി​മി​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ടെ​ക്നി​ക്ക​ൽ നൗ​ഷാ​ദ്, റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ അ​ൽ​ഫോ​ൺ​സ്, സി​ദ്ധ​കു​മ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗി​രീ​ഷ് കു​മാ​ർ, ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഷ​ജി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.