ബാ​ങ്കു​ക​ളി​ലും നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ്
Thursday, August 6, 2020 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ സ​ര്‍​ക്കു​ല​ര്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ പു​റ​ത്തി​റ​ക്കി. ബാ​ങ്കു​ക​ള്‍ ഇ​ട​പാ​ടു​കാ​ര്‍​ക്ക് നേ​ര​ത്തെ ത​ന്നെ സ​മ​യം അ​നു​വ​ദി​ച്ച് വി​വ​രം അ​റി​യി​ക്ക​ണം. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഒ​രേ സ​മ​യം ആ​റ് പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ. വ​ലി​യ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ 12 പേ​രെ വ​രെ അ​നു​വ​ദി​ക്കാം.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ള​രെ അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കാ​വൂ. കാ​ത്തു​നി​ല്‍​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ വൃ​ത്തം വ​ര​ക്ക​ണം. കു​റ​ച്ച് സ​മ​യം മാ​ത്ര​മെ ഇ​വി​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ചി​ല​വ​ഴി​ക്കാ​വൂ. ചെ​റി​യ ക​ട​ക​ളി​ലും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ട​ണം. കോ​വി​ഡ് സു​ര​ക്ഷ​ക്കാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ന്ന​റി​യി​പ്പ് ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ പ​തി​ക്ക​ണം. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് പോ​സ്റ്റ​ര്‍ പ​തി​ക്കേ​ണ്ട​ത്. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​വു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ്പെഷ​ല്‍ ടീ​മി​നെ​യും നി​യോ​ഗി​ച്ചിട്ടുണ്ട്.