പ​ത്ത​നാ​പു​ര​ത്ത് ഗ​ര്‍​ഭി​ണി​യു​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thursday, August 6, 2020 11:04 PM IST
പ​ത്ത​നാ​പു​രം:​ പ​ത്ത​നാ​പു​ര​ത്ത് ഗ​ര്‍​ഭി​ണി​യു​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്.​ നാ​ല് വാ​ര്‍​ഡു​ക​ള്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണാകും. കു​ണ്ട​യം, കാ​രം​മൂ​ട്, മൂ​ല​ക്ക​ട, മാ​ര്‍​ക്ക​റ്റ് വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്.
31ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യ കാ​രം​മൂ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റു​ടെ ഭാ​ര്യ, മ​ക​ള്‍, സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ, പി​തൃ​സ​ഹോ​ദ​ര​പു​ത്ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം കു​ണ്ട​യ​ത്ത് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.​ ഡ്രൈ​വ​റു​ടെ സ​ഹോ​ദ​ര ഭാ​ര്യ ഗ​ര്‍​ഭി​ണി​യാ​ണ്.​പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​യ ഇ​രു​പ​ത്തി​മൂ​ന്ന് കാ​ര​ന്‍ അ​ടൂ​രി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.​ ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.​ ഇ​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യും വി​പു​ല​മാ​ണ്.​ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​തി​നാ​ല്‍ പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​താ ബീ​ഗ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ഇ​തോ​ടെ ആ​കെ ഒ​ന്‍​പ​ത് പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​ണ്.​ നി​ല​വി​ല്‍ നാ​ലു​വാ​ര്‍​ഡു​ക​ളും റെ​ഡ് ക​ള​ര്‍ കോ​ഡ​ഡ് മേ​ഖ​ല​യാ​ണ്. റോ​ഡു​ക​ള്‍ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ ഇ​വി​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലും മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ഇ​ന്ന​ലെ​യും മു​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി സി​ഐ ജെ ​രാ​ജീ​വ് അ​റി​യി​ച്ചു.