മഴയിൽ വ്യാപക കൃഷിനാശം
Thursday, August 6, 2020 11:04 PM IST
കൊ​ല്ലം: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു​മാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഉ​റു​കു​ന്നി​ൽ മ​ഴ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. അ​ഞ്ച​ൽ, ചേ​ര​നാ​ട്ടി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണു മൂ​ന്ന് വ​യ​സു​കാ​ര​ന് ത​ല​ക്ക് പ​രി​ക്കേ​റ്റു. പ​ടി​ഞ്ഞാ​റ്റി​ൻ ക​ര​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യു​ടെ മു​ക​ളി​ൽ മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. ജി​ല്ല​യി​ൽ പ​ര​ക്കെ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ രാ​ത്രി വൈ​കി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട​യി​ലും പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ശി​യ​ടി​ച്ച കാ​റ്റ് വ​ൻ​നാ​ശ​ങ്ങ​ൾ വി​ത​ച്ചു. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ച​രി​ഞ്ഞും ഒ​ടി​ഞ്ഞു​വീ​ണും ലൈ​നു​ക​ൾ​ക്കു​മേ​ൽ മ​ര​ങ്ങ​ൾ വീ​ണും വൈ​ദ്യു​തി നി​ല​ച്ചു. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ വൈ​ദ്യു​തി വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.

മാ​ർ​ത്താ​ണ്ഡ​പു​ര​ത്ത് റോ​ഡി​ന് കു​റു​കെ മ​രം വീ​ണ​ത് വെ​ട്ടി​മാ​റ്റാ​നും നീ​ക്കം ചെ​യ്യാ​നും മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​ന്നു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ളാ​ണ് വീ​ടു​ക​ൾ​ക്കും ചു​റ്റു​മ​തി​ലു​ക​ൾ​ക്കും മു​ക​ളി​ൽ വീ​ണ​ത്. പ​ല​തും വെ​ട്ടി​മാ​റ്റാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ്. ചി​റ്റു​മ​ല ജം​ഗ്ഷ​നി​ലും ഓ​ണ​ന്പ​ലം കു​രി​ശ​ടി​ക്ക് സ​മീ​പ​ത്തും മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി.

കൊ​ടു​വി​ള വാ​ര്യ​ർ​വീ‌​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണി​ട്ടു​ണ്ട്. കൊ​ച്ചു​പ്ലാ​മൂ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ലു​താ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ഭീ​ക​ര​മാ​ണ്.

കൊ​ച്ചു​പ്ലാം​മൂ​ട് ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് പ​ടി​ഞ്ഞാ​റ് ഇ‌‌​ട​വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ട​വ​ഴി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ​തും കാ​റ്റി​ന്‍റെ ഭീ​ക​ര​ത​യ്ക്ക് ശ​ക്തി വ​ർ​ധി​പ്പി​ച്ചു.
പ​ക​ലും അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള തെ​ങ്ങു​ക​ളും വ​ൻ​മ​ര​ങ്ങ​ളും അ​പ​ക​ട‌​ഭീ​തി വ​ള​ർ​ത്തു​ന്ന​വ​യാ​ണ്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ.

കു​ന്ന​ത്തൂ​ർ: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു.​ ശ​ക്ത​മാ​യ കാ​റ്റി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി മ​ര​ങ്ങ​ൾ നി​ലം പ​തി​ച്ചു. ​വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്‌​റ്റു​ക​ളും ത​ക​ർ​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി നി​ല​ച്ച വൈ​ദ്യു​തി ബ​ന്ധം പ​ല​യി​ട​ത്തും പു​ന:​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ​ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ​

താ​ലൂ​ക്കി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ മ​രം വീ​ണ് 55 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ലാ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട വി​ല്ലേ​ജു​ക​ളി​ലും വീ​ടു​ക​ൾ ത​ക​ർ​ന്നു.​വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​ലൂ​ടെ 35 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​ട്ടു​ള്ള​ത്.​

കു​ന്ന​ത്തൂ​ർ വി​ല്ലേ​ജി​ൽ കു​ന്ന​ത്തൂ​ർ ന​ടു​വി​ൽ കി​ണ​റു​വി​ള​യി​ൽ സു​ധാ​ക​ര​ൻ, ഐ​വ​ർ​കാ​ല കി​ഴ​ക്ക് ര​തീ​ഷ് ഭ​വ​നി​ൽ ബി​ന്ദു, തു​രു​ത്തി​ക്ക​ര തൊ​ടു​വേ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഓ​മ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളും കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റ് മാ​ണി​ക്യ​മം​ഗ​ല​ത്ത് മം​ത്തി​ൽ ശ്രീ​ജി​ത്തിന്‍റെ കാ​ലി​തൊ​ഴു​ത്തും മ​രം വീ​ണ് ത​ക​ർ​ന്നു.​

പ​ടി​ഞ്ഞാ​റെ ക​ല്ല​ട വ​ലി​യ​പാ​ടം പ​ടി​ഞ്ഞാ​റ് ക​ല്ലു​വെ​ട്ടാം​വി​ള വീ​ട്ടി​ൽ രാ​ധ​യു​ടെ വീ​ടി​നു മു​ക​ളി​ൽ വ​ൻ പു​ളി​മ​രം പി​ഴു​തു​വീ​ണ് മേ​ൽ​ക്കൂ​ര​യും,ഭി​ത്തി​യും പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​ മ​രി​യാ​പു​രം - മാ​ന്തേ​ച​രു​വ് റോ​ഡി​ൽ തേ​ക്ക്മ​രം വീ​ണ് ഇ​ല​ക്ട്രി​ക് ലൈ​ൻ പൊ​ട്ടി​വീ​ണു.​മാം​കൂ​ട്ടം കാ​രൂ​ർ കി​ഴ​ക്ക​തി​ൽ കോ​ള​നി​യി​ൽ മ​രം വീ​ണ് ലൈ​ൻ പൊ​ട്ടി പോ​സ്റ്റ്‌ നി​ലം പ​തി​ച്ചു.

​കു​ന്ന​ത്തൂ​ർ,പ​ടി​ഞ്ഞാ​റെ ക​ല്ല​ട,ശാ​സ്താം​കോ​ട്ട,മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക്, ശൂ​ര​നാ​ട് വ​ട​ക്ക്,പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഏ​ലാ​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​വാ​ഴ കൃ​ഷി​യാ​ണ് കൂ​ടു​ത​ലാ​യും ന​ശി​ച്ചി​ട്ടു​ള്ള​ത്.​അ​തി​നി​ടെ മു​ൻ പ്ര​ള​യ​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തി​ൽ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള കു​ന്ന​ത്തൂ​ർ, പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചു.​വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്കു മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. ഉ​റു​കു​ന്നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മാ​റു​ക​യും ചെ​യ്തു. ഇ​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ക​ന​ത്ത കാ​റ്റി​ൽ പു​ന​ലൂ​ർ കോ​ളേ​ജ് ജം​ഗ്ഷ​നി​ലെ കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. വാ​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃഷി മു​ഴു​വ​ൻ കാ​റ്റി​ൽ നി​ലം​പൊ​ത്തി. ക​ര​വാ​ളൂ​ർ, ഇ​ള​മ്പ​ൽ, പു​ന​ലൂ​ർ, ഇ​ട​മ​ൺ മേ​ഖ​ല​ക​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​നൂ​റു ക​ണ​ക്കി​ന് റ​ബ്ബ​ർ മ​ര​ങ്ങ​ളും കാ​റ്റി​ൽ ക​ട​പു​ഴ​കി വീ​ണു. ഇ​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നാ​പു​രം: കാ​റ്റി​ലും മ​ഴ​യി​ലും താ​ലൂ​ക്കി​ൽ പ​ന്ത്ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്ന​തി​നൊ​പ്പം വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും. ത​ല​വൂ​രി​ൽ ഏ​ഴും പി​റ​വ​ന്തൂ​രി​ൽ ര​ണ്ടും വി​ള​ക്കു​ടി,പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വീ​ടു​ക​ൾ വീ​ത​വു​മാ​ണ് ത​ക​ർ​ന്ന​ത്. വി​ള​ക്കു​ടി, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ർ വൈ​ദ്യു​ത സെ​ക്ഷ​നു​ക​ളി​ലാ​യി മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വീ​ണ് നി​ര​വ​ധി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന് വൈ​ദ്യു​ത​ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം കാ​റ്റും വീ​ശി​യ​ടി​ച്ച​ത്.​ ഇന്നലെ ഇ​ട​വി​ട്ടി​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ വ്യാ​പ​ക​മാ​യി മേ​ഖ​ല​യി​ൽ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ മി​ക്ക​യി​ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ​ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി​യി​റ​ക്കി​യ ഏ​ത്ത​വാ​ഴ​ക​ളു​ള്‍​പ്പെ​ടെ കാ​റ്റി​ല്‍ നി​ലം പ​തി​ച്ചു.​ ചേ​ന, മ​ര​ച്ചീ​നി എ​ന്നി​വ​യും ന​ശിച്ചു.
ആ​വ​ണീ​ശ്വ​രം, കു​ന്നി​ക്കോ​ട്, ക​റ​വൂ​ര്‍ തോ​ടു​ക​ള്‍ ക​ര​ക​വി​ഞ്ഞു.​ ക​ല്ലും​ക​ട​വ് വ​ലി​യ തോ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പു​ന​ലൂ​ര്‍-മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലു​ള്‍​പ്പെ​ടെ വ​ന്‍​മ​ര​ങ്ങ​ള്‍ പി​ഴു​ത് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. വൈ​ദ്യു​തി, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ള്‍ താ​റു​മാ​റാ​യ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ഇ​വ പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്. റ​വ​ന്യൂ, കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ര്‍ നാ​ശ​ന​ഷ്ട​ം വി​ല​യി​രു​ത്തി വ​രു​ന്നു.

അ​ഞ്ച​ൽ: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പ​ര​ക്കെ നാ​ശ​ന​ഷ്ടം. അ​ഞ്ച​ൽ, ഏ​രൂ​ർ ഇ​ട​മു​ള​ക്ക​ൽ, അ​ല​യ​മ​ണ്, ച​ണ്ണ​പേ​ട്ട തു​ട​ങ്ങി​യ വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 45 ഓ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. അ​ഞ്ച​ൽ, ചേ​ര​നാ​ട്ടി​ൽ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണു മൂ​ന്ന് വ​യ​സു​കാ​ര​ന് ത​ല​ക്ക് പ​രി​ക്കേ​റ്റു. പ​ടി​ഞ്ഞാ​റ്റി​ൻ ക​ര​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യു​ടെ മു​ക​ളി​ൽ മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു.

ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​ൽ​പ​തോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച ആ​ർ​ധ​രാ​ത്രി​യോ​ടെ നി​ല​ച്ച വൈ​ദ്യു​തി ബ​ന്ധം ഇന്നലെ യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൂ​റ്റ​ൻ ആ​ൽ മ​രം ക​ട പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച​ൽ-കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പു​ന​ലൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നോ​ടു​വി​ൽ മ​രം മു​റി​ച്ച് നീ​ക്കി പാ​ത​യി​ലെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ആ​ണ് സം​ഭ​വി​ച്ച​തെ​ന്ന് റെ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​രു​ന്ന മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.