ഹോ​ര്‍​മോ​ണ്‍ പ​രി​ശോ​ധ​ന​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്രാ​പ്യം: മ​ന്ത്രി
Wednesday, August 5, 2020 10:46 PM IST
കൊ​ല്ലം: ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് പ്രാ​പ്യ​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ല്‍ സ്ഥാ​പി​ച്ച ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തൈ​റോ​യി​ഡ് പ​രി​ശോ​ധ​ന​ക​ള്‍, കാ​ന്‍​സ​ര്‍ മാ​ര്‍​ക്കേ​ഴ്‌​സ്(​സി എ-125, ​പി എ​സ് എ) ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും ല​ഭി​ക്കും. ബി ​പി എ​ല്‍, കാ​ന്‍​സ​ര്‍, വൃ​ക്ക, എ​ച്ച് ഐ ​വി, ടി ​ബി രോ​ഗി​ക​ള്‍​ക്ക് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.
നി​ല​വി​ല്‍ കോ​വി​ഡ് ട്രൂ​നാ​റ്റ് ടെ​സ്റ്റ്, പ​ക​ര്‍​ച്ച​വ്യാ​ധി സം​ബ​ന്ധ​മാ​യ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ന്‍​ഗു​നി​യ, മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ള്‍, ബ​യോ​കെ​മ​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി, ഹെ​മ​റ്റോ​ള​ജി തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.
ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍ ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​മാ​രാ​യ ഡോ.​ആ​ര്‍ സ​ന്ധ്യ, ഡോ. ​ജെ മ​ണി​ക​ണ്ഠ​ന്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി സി​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ല​സ് വ​ണ്‍ സീ​റ്റൊ​ഴി​വ്

കൊ​ല്ലം: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ല​സ് വ​ണ്‍ കോ​മേ​ഴ്‌​സ് വി​ഷ​യ​ത്തി​ല്‍ സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ഓ​ഫീ​സു​മാ​യോ 9447586884 ന​മ്പ​രി