ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, August 4, 2020 10:50 PM IST
പു​ന​ലൂ​ർ: ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് അ​ന്തി​യൂ​ർ​ക്കോ​ണം കു​ഴി വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
റൂ​റ​ൽ എ​ക്സൈ​സ് ഷാ​ഡോ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​സി​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ക​ഞ്ചാ​വു ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​ർ മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

കൊ​ട്ടാ​ര​ക്ക​ര: ഇ​ഞ്ച​ക്കാ​ട് കോ​ടി​യാ​ട്ടു​കാ​വ് ജം​ഗ്ഷ​നി​ൽ യു​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രൂ​ന്നു അ​പ​ക​ടം. കോ​ടി​യാ​ട്ട് കാ​വി​ന്‍റെ പേ​രെ​ഴു​തി റോ​ഡി​ന്‍റെ വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡ് ത​ക​ർ​ത്ത് കാ​ണി​ക്ക വ​ഞ്ചി​യി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് കാ​ർ താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്.
സ​ദാ​ന​ന്ദ​പു​രം സ്വ​ദേ​ശി സൂ​ധീ​ഷ്(28), ഭാ​ര്യ സൗ​മ്യ(26) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​രു​വ​രെ​യും പ​രു​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.