ജില്ലയിൽ 30 പേർക്ക് കൂടി കോവിഡ്
Tuesday, August 4, 2020 10:49 PM IST
കൊ​ല്ലം: തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ കൊ​ല്ലം ജി​ല്ലാ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നും, പന്മന കോ​ലം​മു​റി സ്വ​ദേ​ശി​യാ​യ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 30 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 25 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 36 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1939 ആ​ണ്. 9002 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 364 പേ​രെ ഹോം ​ക്വാ​ന്‍റൈ​യി​നി​ലും 70 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തു​വ​രെ 30370 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 7322 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 1990 പേ​രും ഉ​ണ്ട​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.
കോ​വി​ഡ് സാ​മൂ​ഹി​ക​വ്യാ​പ​ന നി​ര​ക്ക് വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി. അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്നും പു​റ​ത്തേ​ക്കോ അ​ക​ത്തേ​ക്കോ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മോ​ട്ടോ​ർ സൈ​ക്കി​ൾ പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.​മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും വാ​ഹ​ന പ​രി​ശോ​ധ​ന​ക്കു​മാ​യി ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ച്ചു.​
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​മ​ത്സ്യ,പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ, വി​വാ​ഹ​സ്ഥ​ല​ങ്ങ​ൾ, മ​ര​ണ​വീ​ടു​ക​ൾ,ബ​സ് സ​റ്റാ​ന്‍റ്, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി.
​കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി അ​റി​യി​ച്ചു.
കൊ​ല്ലം സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 112 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 57 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും വാ​ഹ​ന​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ, ഇ​ര​ട്ട​യ​ക്ക ന​ന്പ​ർ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യ​തി​ന് 19 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 295 പേ​രി​ൽ​നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നു​മാ​യി 206 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍

അ​ഞ്ച​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ സ്വ​ദേ​ശി(26), അ​ഞ്ച​ല്‍ നെ​ടി​യ​റ സ്വ​ദേ​ശി(32).

സ​മ്പ​ര്‍​ക്ക​ം

ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ലാ​ക്കാ​ട് സ്വ​ദേ​ശി(23), പ്ലാ​ക്കാ​ട് സ്വ​ദേ​ശി​നി(48), ക​ട​യ്ക്ക​ല്‍ ഇ​രു​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ 44, 40 വ​യ​സു​ള്ള​വ​ര്‍, കാ​വ​നാ​ട് പ​ള​ളി​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ 75, 68, 48, 45 വ​യ​സു​ള്ള​വ​ര്‍, എ​ഴു​കോ​ണ്‍ സ്വ​ദേ​ശി(45), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി(71), കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​യ്യാ​ല​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ 54, 26 വ​യ​സു​ള്ള​വ​ര്‍, കാ​വ​നാ​ട് സ്വ​ദേ​ശി(52), മ​ന​യി​ല്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി(40), വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി(56), നെ​ടു​വ​ത്തൂ​ര്‍ അ​വ​ണൂ​ര്‍ സ്വ​ദേ​ശി(26), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി(28), പാ​രി​പ്പ​ള​ളി കി​ഴ​ക്ക​നേ​ല സ്വ​ദേ​ശി​നി(43), പേ​രൂ​ര്‍ സ്വ​ദേ​ശി​നി(70), മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര സ്വ​ദേ​ശി​നി(25), മൈ​നാ​ഗ​പ്പ​ള​ളി കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(41), ക്ലാ​പ്പ​ന ആ​യി​രം​തെ​ങ്ങ് സ്വ​ദേ​ശി​നി(36), ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി​നി(30), ക​രു​നാ​ഗ​പ്പ​ള​ളി ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി(36), പ​ന്മ​ന കോ​ലം​മു​റി സ്വ​ദേ​ശി(29).

വി​ദേ​ശ​ത്ത് നി​ന്നെത്തി​യ​വ​ര്‍

കൊ​റ്റ​ങ്ക​ര പെ​രു​മ്പു​ഴ സ്വ​ദേ​ശി(23), ആ​ദി​ച്ച​ന​ല്ലൂ​ര്‍ മൈ​ല​ക്കാ​ട് സ്വ​ദേ​ശി(28), മൈ​നാ​ഗ​പ്പ​ള​ളി ഇ​ട​വ​ന​ശ്ശേ​രി സ്വ​ദേ​ശി(40).