കൊ​ല്ല​ത്തെ വി​റ​പ്പി​ച്ച് സ​മ്പ​ർ​ക്കം
Monday, August 3, 2020 10:41 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യെ വി​റ​പ്പി​ച്ച് കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 57 പേ​രി​ൽ 56 പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് വൈ​റ​സ് പ​ട​ർ​ന്ന​ത്.
ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ജി​ല്ലാ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി.
ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​രി​ൽ 57 പേ​ർ​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ങ്കി​ലും 13 പേ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഔ​ദ്യോ​ഗി​ക​മാ​യി വ​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ സ്ഥി​രീ​ക​ര​ണം ഇ​ന്ന​ലെ​യാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ഇ​ന്ന​ല​ത്തെ ക​ണ​ക്കി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
അ​തേ സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം 40 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.
ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1909 ആ​ണ്.
പരവൂർ നഗരസഭയിലെ ഒല്ലാൽ, പുറ്റിംഗൽ വാർഡുകളെ കണ്ടെയിന്‍ മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 130 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 25 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും വാ​ഹ​ന​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ, ഇ​ര​ട്ട​യ​ക്ക ന​ന്പ​ർ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യ​തി​ന് അഞ്ച് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 279 പേ​രി​ൽ​നി​ന്നും പി​ഴ​യും ഈ​ടാ​ക്കി.
കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

സ​മ്പ​ര്‍​ക്ക​ം

43 ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ള്‍, നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​ക​ളാ​യ 3, 76, 84, 30, 9 എ​ന്നീ വ​യ​സു​ള്ള​വ​ര്‍, ക​ര​വാ​ളൂ​ര്‍ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി​നി(40), തൃ​ക്ക​ട​വൂ​ര്‍ കു​രീ​പ്പു​ഴ സ്വ​ദേ​ശി(54), ഏ​രൂ​ര്‍ പ​ത്ത​ടി സ്വ​ദേ​ശി(62), കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി(22), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി(47), തെന്മ​ല ഉ​റു​കു​ന്ന് ആ​ണ്ടൂ​ര്‍​പ​ച്ച സ്വ​ദേ​ശി​നി(19), പു​ന​ലൂ​ര്‍ ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി(56), മ​ണ്‍​ട്രോ​തു​രു​ത്ത് സ്വ​ദേ​ശി(29).

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​ത്്‍

തൃ​ക്കോ​വി​ല്‍​വ​ട്ടം സ്വ​ദേ​ശി(45).

രോ​ഗ​മു​ക്ത​ര്‍

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-ഏഴ്, വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍-ഏഴ്, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം-12, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ല്‍-മൂന്ന്, ഇ​ള​മാ​ട് ഹം​ദാ​ന്‍-ആറ്, ശാ​സ്താം​കോ​ട്ട ബിഎംസി-മൂന്ന്, ​ക​രു​നാ​ഗ​പ്പ​ള്ളി-രണ്ട്.