മു​പ്പ​ത് കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു
Monday, August 3, 2020 10:41 PM IST
കൊ​ല്ലം: ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ട്ട​യ്ക്കാ​വി​ൽ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി സ്കൂ​ട്ട​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
മു​ട്ട​യ്ക്കാ​വ് ഇ​ട​ക്കോ​ലി​ൽ വീ​ട്ടി​ൽ വി​നോ​ദ് (35) നെ​യാ​ണ് 30 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ​മ​ദ്യം ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ വി​ക​ലാം​ഗ​നാ​യ പ്ര​തി​യെ ക​രു​വാ​ക്കി മ​റ്റു ര​ണ്ട ുപേ​രാ​ണ് വി​ദേ​ശ​മ​ദ്യം എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​യാ​സ്, ജി​എ​സ്ഐ സു​രേ​ഷ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ് ലാ​ൽ , ച​ന്തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.