ഷെ​മീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ന്തി​യു​റ​ങ്ങാ​ൻ സ്നേ​ഹ​വീ​ട്
Monday, August 3, 2020 10:39 PM IST
ചാ​ത്ത​ന്നൂ​ർ: ജീ​വി​ച്ച് കൊ​തി തീ​രും​മു​മ്പ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷെ​മീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ന്തി​യു​റ​ങ്ങാ​ൻ സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കി നാ​ട്ടു​കാ​ർ.
പ​റ​ക്കു​ളം ജ​ന​കീ​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ജ​ന​കീ​യ സ​ഹാ​യ വേ​ദി മു​ന്നി​ട്ടി​റ​ങ്ങി​യാ​ണ് ഗൃ​ഹ​നാ​ഥ​ൻ ന​ഷ്ട​പ്പെ​ട്ട നി​ർ​ധ​ന​കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്. പ​റ​ക്കു​ള​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ചേ​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഷെ​മീ​ർ 2019 ജൂ​ലൈ 12നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ന്ന് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ലാ​ണ് ഷെ​മീ​റി​ന്‍റെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു കി​ട​പ്പാ​ടം ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ചി​ന്ത ജ​ന​കീ​യ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ​ത്
ജ​ന​കീ​യ സ​ഹാ​യ വേ​ദി നാ​ട്ടു​കാ​രി​ൽ നി​ന്നും പ​ണം ക​ണ്ടെ​ത്തി എ​ട്ടു ല​ക്ഷം രൂ​പ​യ്ക്ക് നാ​ലു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ക​യും അ​തി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് അ​ൽ മ​നാ​മ ഗ്രൂ​പ്പി​ലെ അ​ബ്ദു​ൽ സ​ലാം എ​ട്ടു ല​ക്ഷം രൂ​പാ മു​ട​ക്കി ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ല​ഘു ച​ട​ങ്ങി​ൽ മ​നാ​മ ഗ്രു​പ്പി​ലെ അ​ബ്ദു​ൽ അ​സീ​സ്, സ​ഫീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച​ട​ങ്ങ് ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഫ​ത്ത​ഹു​ദീ​ൻ വീ​ടി​ന്‍റെ ആ​ധാ​രം കു​ടും​ബ​ത്തി​ന് കൈ​മാ​റി. ജ​ന​കീ​യ സ​ഹാ​യ വേ​ദി ക​ൺ​വീ​ന​ർ ഷാ​ജി പി​ണ​യ്ക്ക​ൽ, ചെ​യ​ർ​മാ​ൻ ഷാ​ജി കൈ​പ്പ​ള്ളി​ൽ, ഷെ​ബീ​ർ, ജ​ന​കീ​യ ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ നി​സാം, ഹ​ലീ​ലു​ൽ റ​ഹു​മാ​ൻ, രാ​ജേ​ഷ്, മു​നീ​ർ, ബി​ബി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.