വാ​ന​ര​നെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു
Monday, August 3, 2020 10:39 PM IST
ശാ​സ്താം​കോ​ട്ട: ച​ന്ത കു​ര​ങ്ങ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങ​നെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് ഭാ​ഗ​ത്ത് വ​ച്ചാ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ട കു​ര​ങ്ങ​നെ അ​ക്ര​മി​ച്ച​ത്.
മ​റ്റ് കു​ര​ങ്ങു​ക​ൾ ഇ​ത് ക​ണ്ട് ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വ​ക്കീ​ൽ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​ത്തി കു​ര​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ങ്കി​ലും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ ശാ​സ്താം​കോ​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​നെ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഏ​റെ വൈ​കാ​തെ കു​ര​ങ്ങ് ച​ത്തു.
പി​ന്നീ​ട് ഫോ​റ​സ്റ്റ്കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് വ​ന​പാ​ല​ക​രെ​ത്തി കു​ര​ങ്ങ​ന്‍റെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി കോ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശാ​സ്താം​കോ​ട്ട മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം നേ​ര​ത്തെ ത​ന്നെ രൂ​ക്ഷ​മാ​ണ്.