പു​ന​ലൂ​രി​ൽ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്നു
Monday, August 3, 2020 10:39 PM IST
പു​ന​ലൂ​ർ: നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടും പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ അ​വ ലം​ഘി​ച്ച് ജ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പ​ല​യി​ട​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​യ്ക്കാ​തെ ജ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളും വ​ൻ​തോ​തി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പോ​ലീ​സും വ​ല​ഞ്ഞു. ബാ​ങ്കാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും ഇ​റ​ങ്ങി​യ​വ​രാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ പു​ന​ലൂ​രി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത്.
പ​ല ബാ​ങ്കു​ക​ളി​ലും ജ​നം ഇ​ടി​ച്ചു ക​യ​റി നി​ൽ​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​യ്ക്കു​മ്പോ​ഴാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തി നു​റു​ക​ണ​ക്കി​നാ​ളു​ക​ൾ റോ​ഡി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ൾ ബാ​ങ്ക് അ​വ​ധി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ ബാ​ങ്കു​ക​ളി​ലെ​ത്തി​യ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.