വ​നം മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം
Sunday, August 2, 2020 10:23 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ൽ, കു​ള​ത്തു​പ്പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ്‌ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ടെ ഉ​ദ്ഘ​ട​ന​ച​ട​ങ്ങി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു പ​ങ്കെ​ടു​ത്ത​തി​ന് വ​നം മ​ന്ത്രി, അ​ഞ്ച​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കു​ള​ത്തു​പ്പു​ഴ, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ അ​ഞ്ച​ൽ ബ്ലോ​ക്ക്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​യ മ​ന്ത്രി ത​ന്നെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ തീ​രു​മാ​നി​ച്ച സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ മ​ന്ത്രി ത​ന്നെ അ​ത് ലം​ഘി​ച്ച ന​ട​പ​ടി നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ഞ്ച​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി ​ബി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.
കു​ള​ത്തു​പ്പു​ഴ​യി​ല്‍ കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍​ക്കെ​തി​രെ യു​ഡി​എ​ഫ് കു​ള​ത്തു​പ്പു​ഴ നേ​തൃ​ത്വം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ റോ​യ് ഉ​മ്മ​ന്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ലാ​വി​ള ഷെ​രീ​ഫ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നീ​ണ്ട​ക​ര​യി​ൽ സ​മ്പ​ർ​ക്ക
രോ​ഗികൾ വ​ർ​ധി​ക്കു​ന്നു

ച​വ​റ : കോ​വി​ഡ് സ​മ്പ​ർ​ക്ക രോ​ഗം നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യി​ൽ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ മൂ​ന്ന് പേ​ർ​ക്കും ശ​നി​യാ​ഴ്ച്ച അഞ്ച് പേ​ർ​ക്കു​മാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ച​വ​റ, തേ​വ​ല​ക്ക​ര, പ​ന്മ​ന, തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.