വെ​റ്റ​റി​ന​റി എ​മ​ർ​ജ​ൻ​സി ടീം ​ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, August 2, 2020 10:23 PM IST
കൊ​ല്ലം : കോ​വി​ഡ് കാ​ല​ത്തെ അ​ടി​യ​ന്തി​ര മൃ​ഗ​ചി​കി​ത്സാ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ എ​മ​ർ​ജ​ൻ​സി ടീം ​ജി​ല്ല​യി​ൽ ത​യ്യാ​റാ​യി. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ​യും ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് താ​ലൂ​ക്ക് ത​ല​ത്തി​ൽ വെ​റ്റ​റി​ന​റി എ​മ​ർ​ജ​ൻ​സി ടീം ​രൂ​പീ​ക​രി​ച്ച​ത്.
ജി​ല്ല​യി​ലെ പു​ന്ത​ല​ത്താ​ഴ​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​യു​ടെ വീ​ട്ടി​ലാ​ണ് സം​ഘ​മെ​ത്തി ചി​കി​ത്സ ന​ൽ​കി​യ​ത്. ര​ക്താ​തി​സാ​രം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ ഒ​ന്പ​തു​മാ​സം പ്രാ​യ​മു​ള്ള കാ​ള​ക്കു​ട്ടി​ക്ക് ഡ്രി​പ്പു​ക​ളും ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളും ന​ൽ​കി തു​ട​ർ ചി​കി​ത്സ​ക​ൾ നി​ർ​ദ്ദേ​ശി​ച്ചു.
കോ​വി​ഡ് അ​നു​ബ​ന്ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പി​പി​ഇ കി​റ്റു​ക​ളും സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. ഓ​രോ താ​ലൂ​ക്ക്ത​ല ടീ​മി​ന്‍റെ​യും മേ​ധാ​വി വ​കു​പ്പ്ത​ല അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​മാ​രാ​ണ്. സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​ർ, നൈ​റ്റ് വെ​റ്റ​റി​ന​റി സ​ർ​വ്വീ​സി​ലെ ഡോ​ക്ട​ർ​മാ​ർ . ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും താ​ലൂ​ക്ക്ത​ല​ത്തി​ൽ ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്
കൊ​ല്ല​ത്തെ ചി​കി​ത്സ​യ്ക്ക് അ​സി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ.​ഡി.​ഷൈ​ൻ​കു​മാ​ർ , സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ബി.​അ​ജി​ത് ബാ​ബു , ആ​ൾ​ഡ്‌​വി​ൻ, അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.