ബ​ലി​പെ​രു​ന്നാ​ൾ: ന​ന്ദി അ​റി​യി​ച്ചു
Sunday, August 2, 2020 10:23 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് ഭീ​ഷ​ണി​ക്കി​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ലി​ച്ച് ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​വും ഉ​ള്ഹി​യ ക​ർ​മ​ങ്ങ​ളും സൂ​ക്ഷ്മ​ത​യോ​ടെ നി​ർ​വ​ഹി​ച്ച സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്കും അ​തി​ന് ധീ​ര​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ മു​ഴു​വ​ൻ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളേ​യും ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് കു​ള​ത്തു​പ്പു​ഴ സ​ലീം ന​ന്ദി അ​റി​യി​ച്ചു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​തി​ന് ശേ​ഷം ന​മ​സ്കാ​രം, റ​മ​ദാ​നി​ലെ ത​റാ​വി​ഹ്, ചെ​റി​യ​പെ​രു​ന്നാ​ൾ, വ​ലി​യ​പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​രാ​ധ​ന​ക​ൾ​ക്ക് ക​ഴി​യാ​തെ പ​ള്ളി​ക​ൾ അ​ട​ച്ചി​ട്ട് കോ​വി​ഡ് ഭീ​ഷ​ണി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്ക് പൂ​ർ​ണ​മാ​യ പി​ന്തു​ണ​യാ​ണ് മു​സ് ലീം ​ലോ​ക​വും പ​ണ്ഡി​ത സ​മൂ​ഹ​വും ന​ൽ​കി​യ​ത്.

ത​രി​ശ് നി​ല കൃ​ഷി
ഉ​ദ്ഘാ​ട​നം ചെ​യ്തു

പു​ന​ലൂ​ർ: ഡി​വൈ​എ​ഫ്ഐ ചെ​മ്മ​ന്തൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടേ​യും ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​മ​ളം​കു​ന്ന് വാ​ഴ​വി​ള​യി​ൽ ആ​രം​ഭി​ച്ച ത​രി​ശ് നി​ല കൃ​ഷി പ​രി​പാ​ടി ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ത്ത് ന​ടീ​ൽ പു​ന​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ ​ആ​ർ കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ്യാ​ഗി​ൻ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​മ​ൺ സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍റെ ത​രി​ശ് ഭൂ​മി​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കൃ​ഷി ന​ട​ത്തു​ന്ന​ത്.