ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ സ​മി​തി
Sunday, August 2, 2020 10:23 PM IST
കൊല്ലം: ജി​ല്ല​യി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, ബാ​ല​മ​ന്ദി​ര​ങ്ങ​ള്‍, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വി​ധ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ജി​ല്ലാ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്രോ​ഗാ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​ര്‍ ഡോ ​മി​നി നോ​ഡ​ല്‍ ഓ​ഫീ​സ​റാ​ണ്. ക​ണ്‍​വീ​ന​ര്‍ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ സി​ജു ബെ​ന്‍. അം​ഗ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ്, െ സൈ​ക്ക്യാ​ട്രി​സ്റ്റ് ഡോ ​കി​ര​ണ്‍, റീ​ജി​യ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ര്‍​ബ​ന്‍ അ​ഫേ​യേ​ഴ്‌​സ് പ്ര​തി​നി​ധി എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.