അ​ഞ്ച് മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നം
Saturday, August 1, 2020 10:41 PM IST
കൊല്ലം: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന് ശേ​ഷം അ​ഞ്ച് മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രം​ഭി​ക്കാ​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ. മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഒ​ന്‍​പ​ത് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ട​ല്‍​ക്ഷോ​ഭ​മു​ണ്ടെ​ങ്കി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ അ​ക്ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പ​ക​രം എ​ണ്ണം ക്ര​മീ​ക​രി​ച്ചു​ള്ള അ​നു​മ​തി​യും കൊ​ല്ലം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ നി​ല​വി​ലു​ള്ള വ​ള്ള​ങ്ങ​ളു​ടെ പ​കു​തി എ​ണ്ണ​ത്തി​ന് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം.

പു​ന​രാ​രം​ഭി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഹാ​ര്‍​ബ​റു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് സ​മി​തി, മ​ത്സ്യം ക​ര​യ്ക്ക് അ​ടു​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​കീ​യ സ​മി​തി എ​ന്നി​വ തീ​രു​മാ​നി​ക്കും.