ച​വ​റയി​ല്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 1, 2020 10:41 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഇ​വ​രു​ടെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍​ക്കാ​യി ച​വ​റ പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ക്കി​യ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ് മെ​ന്‍റ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.​ കൊ​ട്ടു​കാ​ട് അ​ല്‍ അ​മീ​ന്‍ ഖാ​ദി​സി​യ ബോ​ര്‍​ഡിം​ങ് സ്‌​കൂ​ളി​ലാ​ണ് കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി​യും ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ എംഎ​ല്‍എ​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. ​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​കു​മാ​ര്‍, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. ല​ളി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശി​വ​കു​മാ​ര്‍, ഭ​ര​ണ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. നൂ​റ് കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​ണ് കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.