കേ​ര​ള മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് തുറമുഖത്ത് സമരം നടത്തി
Saturday, August 1, 2020 10:40 PM IST
കൊ​ല്ലം: കേ​ര​ള മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എം) ​അ​റ​ബി​ക്ക​ട​ലി​ലെ പാ​രി​സ്ഥി​തി​ക സം​തു​ല​നാ​വ​സ്ഥ ന​ശീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന കൊ​ച്ചി - കൊ​ളം​ബോ ക​പ്പ​ൽ പാ​ത റ​ദ്ദാ​ക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ല്ലം തു​റ​മു​ഖ​ത്ത് നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കേ​ര​ള മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എം) ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജെ ​നെ​റ്റോ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​യിം​സ് മോ​റീ​സ്, ഈ​ച്ചം വീ​ട്ടി​ൽ ന​യാ​സ് മു​ഹ​മ്മ​ദ്, ഇ​ഗ്നേ​ഷ്യ​സ്, രാ​ജു വാ​ടി, തോ​മ​സ് സ​ഹാ​യം, പ്രാ​ക്കു​ളം പ്ര​കാ​ശ്, സി​നി രാ​ജ്, ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ക്രി​സ്റ്റ​ഫ​ർ, സ്റ്റാ​ൻ​ലി, കൊ​ട്ട​റ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.