ചാ​രാ​യ​വും കോ​ട​യും പി​ടി​ച്ചെ​ടു​ത്തു
Saturday, August 1, 2020 10:40 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: എക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും അ​ഞ്ച് ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
ത​ഴ​വ വി​ല്ലേ​ജി​ൽ എ​വിഎ​ച്ച്എ​സ് ജം​ഗ്‌​ഷ​ന്‌ സ​മീ​പം ഇ​ട​യി​നേ​ത്ത് വീ​ട്ടി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്നു​മാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന​ത് അ​റി​ഞ്ഞ ഷാ​ജി​യും അ​യാ​ളു​ടെ സ​ഹാ​യി​യാ​യ ച​വ​റ സ്വ​ദേ​ശി വി​നീ​ഷും ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​വ​ർ ര​ണ്ട് പേ​രെ​യും പ്ര​തി ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ്യാ​ജ​മ​ദ്യം മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യെ കു​റ​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 04762631771, 9400069443 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം.