അ​ഞ്ച​ലി​ൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​യ പഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് കോ​വി​ഡ്
Saturday, August 1, 2020 10:40 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ്‌ മെ​മ്പ​ര്‍​ക്ക് കോ​വി​ഡ്‌ പോ​സി​റ്റീ​വ്. ആ​ശ​ാവ​ര്‍​ക്ക​ര്‍​കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നാ​ണ് ഇ​ന്നലെ കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യത്. ഇ​തോ​ടെ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

ഇ​വ​ര്‍ അ​ഞ്ച​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​രും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റും. പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​വ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം ഇ​വ​ര്‍ എ​ത്തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ആ​ശു​പ​ത്രി പ​രി​സ​ര​വും പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം അ​ണു​വി​മു​ക്ത​മാ​ക്കി