സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 100 ശതമാനം വിജയം നേടി സ്കൂളുകൾ
Wednesday, July 15, 2020 10:42 PM IST
അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂൾ

അ​ഞ്ച​ൽ: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ന് നൂ​റ് ശ​ത​മാ​നം വി​ജ​യം. 122 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ പേ​ർ 102 ഡി​സ്റ്റിം​ഗ്ഷ​നും 20 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 19 പേ​ർ എ​ല്ലാ വി​ഷ​യ ങ്ങ​ളി​ലും എ ​വ​ൺ നേ​ടി.
14 പേ​ർ നാ​ല് വി​ഷ​യ​ങ്ങ​ളി​ൽ എ ​വ​ൺ നേ​ടി. 48 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 496 മാ​ർ​ക്കു നേ​ടി ഭാ​ഗ്യ മ​രി​യ ജ​യിം​സ് സ്കൂ​ൾ ടോ​പ്പ​റാ​യി.
490 മാ​ർ​ക്കു നേ​ടി ആ​ന​ന്ദ്.​എ​സ്, അ​നു​ശ്രീ.​യു, ആ​ർ​ച്ച അ​ജി​ത്, കൃ​ഷ്ണ പ്രി​യ വി.​ബി, ന​ന്ദി​ത പി.​എ​സ് എ​ന്നി​വ​ർ ര​ണ്ടാ​മ​തെ​ത്തി. 15 പേ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

കാരംകോട് വിമല സെൻട്രൽ സ്കൂൾ
കാരംകോട്: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം ഇത്തവണയും കാരംകോട് വിമല സെൻട്രൽ സ്കൂൾ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 114 വിദ്യാർഥികളിൽ 500ൽ 485 മാർക്ക് വാങ്ങി വി. അഭിരാമിയും പി. നിരജ്ഞനയും (സയൻസ് 100) സ്കൂളിൽ മൂന്നാമതെത്തി.
അഭിരാം അരുൺ 484ഉം സൂര്യകൃഷ്ണൻ 480ഉം മാർക്ക് വീതം വാങ്ങി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു. അവിൻ ഇംഗ്ലീഷിലും എസ്. ആരതി സയൻസിലും നൂറിൽ നൂറ് മാർക്ക് വാങ്ങി.
41 വിദ്യാർഥികൾ 90 ശതമാനത്തിനും 40 കുട്ടികൾ 75 ശതമാ നത്തിനും 28 കുട്ടികൾ 60 ശതമാനത്തിനും മുകളിൽ മാർക്ക് വാങ്ങി ഉന്നതവിജയം കരസ്ഥമാക്കി. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിളയും സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ.ജോൺ എന്നിവർ അനുമോദിച്ചു.

അഞ്ചൽ ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ
അ​ഞ്ച​ല്‍ : സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ അ​ഞ്ച​ല്‍ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​നു നൂ​റു​ശ​ത​മാ​നം വി​ജ​യം. 24 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​ത​യ​പ്പോ​ള്‍ ര​ണ്ട്പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​ഒ​ണ്‍ നേ​ടി​യും, 11 കു​ട്ടി​ക​ള്‍ ഡി​സ്റ്റി​ഗ്ഷ​നും, 11 കു​ട്ടി​ക​ള്‍ ഫാ​സ്റ്റ് ക്ലാ​സും നേ​ടി തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​മാ​ണ് സ്കൂ​ളി​നു സ​മ്മാ​നി​ച്ച​ത്. ല​ക്ഷ്മി വി ​ഗോ​പ​ന്‍, ശ്രു​തി സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ നേ​ടി​യ​ത്.

സെ​​ന്‍റ്് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ൾ
പു​ന​ലൂ​ർ: പു​ന​ലൂ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​യി​ന്‍റ്് ഫ്രാ​ൻ​സി​സ് അ​സീ​സി സി​ബി​എ​സ്ഇ സ്കൂ​ളി​ന് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം. മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സ്നേ​ഹ ഷാ​ജി​ക്കും, ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ടെ​സ വി ​വ​ർ​ഗീ​സി​നും, ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ലീ ​ജെ​യി​ൻ സോ​ണി​ക്കും, പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ധി​കൃ​ത​ർ ന​ന്ദി അ​റി​യി​ച്ചു.

സഹ്യാദ്രി സെൻട്രൽ സ്കൂൾ
കുരുവിക്കോണം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുരുവിക്കോണം സഹ്യാദ്രി സെൻട്രൽ സ്കൂൾ തുട‌ർച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കി. അർജുൻ എ. ആർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉന്നതവിജയം നേടി.

ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂൾ
ശാസ്താംകോട്ട: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷയെ ഴുതിയ 66 വിദ്യാർഥികളിൽ 33 പേർ 90 ശതമാനത്തിന് മുകളിലും 61 പേർ ഡിസ്റ്റിംഗ്ഷനും അഞ്ചുപേർ ഫസ്റ്റ് ക്ലാസും നേടി. ഇംഗ്ലീഷിന് ഏഴുപേരും സാമൂഹ്യപാഠത്തിന് രണ്ടുപേരും നൂറിൽ നൂറ് കരസ്ഥമാക്കി. അഞ്ച് വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.