സെ​ന്‍റ് മേ​രീ​സി​ന് മി​ന്നും ജ​യം
Wednesday, July 15, 2020 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ന്നും ജ​യം. ബ​യോ​ള​ജി സ​യ​ൻ​സി​ൽ നൂ​റു​മേ​നി​യും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ 99 ശ​ത​മാ​ന​വും ഉ​ൾ​പ്പെ​ടെ 95 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 27 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ഒ​രു എ ​പ്ല​സ് ന​ഷ്ട​മാ​യ​വ​ർ 21. അ​നു​മോ​ദ​ന സ​മ്മേ​ള​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ ജി​ല്ലാ വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, ജോ​മി തോ​മ​സ്, ജോ​ർ​ജ് ജേ​ക്ക​ബ്, ആ​ലീ​സ് ബീ​ന, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി ഗൗ​തം ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.