പ്ല​സ് ടു​വി​ന് മു​ഴു​വ​ൻ മാ​ർ​ക്ക്; താ​ര​മാ​യി ഫെ​ബാ സാ​റാ മാ​ത്യു
Wednesday, July 15, 2020 10:42 PM IST
പ​ത്ത​നാ​പു​രം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​കു​ക​യാ​ണ് ഈ ​മി​ടു​ക്കി.​പ​ത്ത​നാ​പു​രം ശാ​ലേം​പു​രം തെ​ക്കേ​ട​ത്ത് ക്രി​സ്റ്റി ഹൗ​സി​ല്‍ മാ​ത്യു ജോ​ണ്‍(​റെ​ജി)- വ​ത്സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫെ​ബാ സാ​റാ മാ​ത്യു​വാ​ണ് മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി വി​ജ​യ​തി​ല​ക​മ​ണി​ഞ്ഞ​ത്.
1200മാ​ര്‍​ക്കും സ്വ​ന്ത​മാ​ക്കി​യ ഫെ​ബാ മാ​ത്യു ജോ​ണ്‍ പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​നും അ​ഭി​മാ​ന​മാ​യി. പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ല്‍ സ​യ​ന്‍​സ് ഐ​ച്ഛി​ക​മാ​യെ​ടു​ത്താ​ണ് പ​ഠി​ച്ച​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ലും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യി​രു​ന്നു ഈ ​മി​ടു​ക്കി. ക​ല്ലും​ക​ട​വ് ഓ​ട്ടോ​സ്റ്റാ​ന്‍റി​ലെ ഡ്രൈ​വ​റാ​ണ് ഫെ​ബ​യു​ടെ പി​താ​വ് റെ​ജി. സ​ഹോ​ദ​രി ക്രി​സ്റ്റി സി ​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.
വി​ജ​യ​വി​വ​ര​മ​റി​ഞ്ഞ് മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ സെ​ക്ര​ട്ട​റി ഫാ. ​ബ​ഞ്ച​മി​ന്‍ മാ​ത്ത​ന്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ പി ​പി ജോ​ണ്‍​സ​ണ്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​രെ​ത്തി ഫെ​ബ​യെ അ​നു​മോ​ദി​ച്ചു.