ബ​സു​ക​ൾ കൂ​ട്ടി ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Wednesday, July 15, 2020 10:42 PM IST
ശാ​സ്താം​കോ​ട്ട: സ്വ​കാ​ര്യ ബ​സും കെ ​എ​സ് ആ​ർ ടി ​സി ബ​സും കൂ​ട്ടി ഇ​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. മ​ല​യാ​ല​പു​ഴ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും കൊ​ല്ല​ത്തേ​ക്ക് വ​ന്ന കെ ​എ​സ് ആ​ർ ടി ​സി വേ​ണാ​ട് ബ​സു​മാ​ണ് കൂ​ട്ടി ഇ​ടി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​സി​നി​മാ പ​റ​മ്പ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ട​യ്മെ​ന്‍റ് സോ​ണി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബാ​രി​ക്കേ​ടി​നു​ള്ളി​ലൂ​ടെ ഒ​രേ സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. കെ ​എ​സ് ആ​ർ ടി ​സി ബ​സി​ലെ ഡ്രൈ​വ​ർ​ക്കും സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗ​ൽ സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ വാ​ട​ക​വീ​ടും പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റു​ക​ളും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ ചു​ന​ക്ക​ര ശ്രീ​ഭ​വ​നി​ൽ ശ്രീ​കു​മാ​ർ (38 ), തെ​ന്മ​ല അ​നി​താ മ​ൻ​സി​ലി​ൽ അ​ൻ​സാ​ർ (30 ), തെ​ന്മ​ല ഇ​ട​പ്പാ​ള​യം സി​ജോ ഭ​വ​നി​ൽ സി​ബി​ൻ (27 ), ഇ​ട​പ്പാ​ള​യം നാ​ര​ക​ത്തി​നാ​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​മ​ൽ (27 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.