ആ​ശ്ര​യ​യ്ക്ക് സ​മ്പൂ​ർ​ണ വി​ജ​യം
Wednesday, July 15, 2020 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ​യു​ടെ സ്നേ​ത​ണ​ലി​ലെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം. ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​നി​ൽ നി​ന്നും അ​ഞ്ച് കു​ട്ടി​ക​ളും അ​ടൂ​ർ പ​റ​ന്ത​ൽ ആ​ശ്ര​യ ശി​ശു​ഭ​വ​നി​ൽ നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളും കോ​ന്നി ആ​ശ്ര​യ ഭ​വ​നി​ൽ നി​ന്നും ഒ​രു കു​ട്ടി​യു​മാ​ണ് പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ക​ട​ന്ന​ത് .
ക​ല​യ​പു​രം ആ​ശ്ര​യി​ലെ ജി​ബി വ​ർ​ഗീ​സ്, സൂ​ര്യ സു​ധ, ജെ​ൻ​സി​മോ​ൾ, സ​ഹോ​ദ​രി​മാ​രാ​യ ആ​ൽ​ഫ ഡാ​നി​യേ​ൽ, ആ​ൽ​ബ ഡാ​നി​യേ​ൽ, കോ​ന്നി ആ​ശ്ര​യ ഭ​വ​നി​ലെ ശ്രീ​ല​ക്ഷ്മി, പ​റ​ന്ത​ൽ ആ​ശ്ര​യ ശി​ശു​ഭ​വ​നി​ലെ വി​ഷ്ണു എം, ​അ​ക്ഷ​യ് സു​നി​ൽ, പ്ര​മോ​ദ് എ​ന്നി​വ​രു​മാ​ണ് ആ​ശ്ര​യ​യു​ടെ ക​രു​ത​ലി​ലൂ​ടെ വി​ജ​യം കൈ​വ​രി​ച്ച​ത്.