ആ​റാം വ​ർ​ഷ​വും 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ സി​ബി​എ​സ്ഇ സ്കൂ​ൾ
Wednesday, July 15, 2020 10:42 PM IST
ച​വ​റ: തു​ട​ർ​ച്ച​യാ​യി ആ​റാം വ​ർ​ഷ​വും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ സി​ബി​എ​സ്ഇ സ്കൂ​ൾ.
2020 ൽ ​പ​ത്താം​ക്ലാ​സി​ലെ പ​രീ​ക്ഷ​യി​ൽ 44 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ 12 പേ​ർ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടു​കൂ​ടി ജി​ല്ല​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് 96ശ​ത​മാ​നം നേ​ടി സ്കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ ദി​വ്യ ഡി.​വി യെ ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്ന സി​സ്റ്റ​ർ നോ​മ മേ​രി അ​ഭി​ന​ന്ദി​ച്ചു. 28 പേ​ർ​ക്ക് ഡി​സ്റ്റി​ങ്ഷ​നും 12 പേ​ർ ഫ​സ്റ്റ് ക്ലാ​സും നാ​ല് പേ​ർ​ക്ക് സെ​ക്ക​ൻ​ഡ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഹേ​മ മേ​രി അ​റി​യി​ച്ചു.