ക​ര​വാ​ളൂ​രി​ല്‍ ഹോ​ട്ട​ല്‍ അ​ട​ച്ചു
Wednesday, July 15, 2020 10:42 PM IST
പു​ന​ലൂ​ര്‍ : കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച രോ​ഗി ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ര​വാ​ളൂ​രി​ല്‍ ഹോ​ട്ട​ല്‍ അ​ട​ച്ചു. ജ​ങ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലാ​ണ് അ​ട​ച്ച​ത്.
അ​ഞ്ച​ലി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യാ​ണ് ഹോ​ട്ട​ലി​ല്‍ ക​യ​റി​യ​ത്. പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം ന​ല്‍​കു​ന്ന​തി​നാ​യി ചൊ​വാ​ഴ്ച രാ​വി​ലെ ഇ​ദ്ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങും​വ​ഴി​യാ​ണ് ഇ​ദ്ദേ​ഹം ഹോ​ട്ട​ലി​ല്‍ ക​യ​റി​യ​ത്. ബു​ധ​നാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹോ​ട്ട​ല്‍ തു​റ​ക്കു​മെ​ന്ന് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ന​ലൂ​രി​ലും ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​ന​ലൂ​ര്‍ ച​ന്ത​യി​ലെ മ​ത്സ്യ​വി​ല്പ​ന​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ 200-ഓ​ളം പേ​രു​ടെ സ്ര​വം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ശേ​ഖ​രി​ച്ചു. ആ​ര്‍​ക്കും പോ​സി​റ്റീ​വ് ആ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.