കോ​വി​ഡ് 11 പേ​ർ​ക്ക് കൂ​ടി: ഒ​മ്പ​തു​പേ​ർ രോ​ഗ​മു​ക്ത​രാ​യി
Wednesday, July 15, 2020 10:42 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കൊ​ല്ല​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 564 ആ​യി. ഇ​ന്ന​ലെ മാ​ത്രം ഒ​മ്പ​തു​പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. സ​മ്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം ജി​ല്ല​യി​ൽ അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​ത് കൂ​ടാ​നാ​ണ് സാ​ധ്യ​ത.

പു​ന​ലൂ​ർ എ​ലി​ക്കോ​ട് സ്വ​ദേ​ശി​ (24) ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നു​മെ​ത്തി. രോഗം സ്ഥിരീകരിച്ചതോടെ പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ടു​മ്പ​ന സ്വ​ദേ​ശി​ (50) ജൂ​ലൈ 9 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ൽ സ്വ​ദേ​ശി​നി​ (38) സ​മ്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​രു​നാ​ഗ​പ്പ​ള​ളി ക​ന്നി​മേ​ൽ സ്വ​ദേ​ശി​ (37) ജൂ​ലൈ 11 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി. പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ര​തീ​പു​രം സ്വ​ദേ​ശി ​(30) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ്. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി​ (32) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​രൂ​ർ ഭാ​ര​തീ​പു​രം സ്വ​ദേ​ശി​ (34) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ്. പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഭാ​ര​തീ​പു​രം സ്വ​ദേ​ശി​ (42) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. മ​ത്സ്യ​മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
വി​ള​ക്കു​ടി ക​ര്യ​റ സ്വ​ദേ​ശി​ (53) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി​നി​ (52) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​ (38) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​.മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.