പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ശാ​സ്താം​കോ​ട്ട പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു
Tuesday, July 14, 2020 10:27 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്താം​കോ​ട്ട​യി​ല്‍ 300 കി​ട​ക്ക​ക​ളു​ള്ള ര​ണ്ടു പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ 18 ന് ​തു​റ​ക്കും.
പ്ര​തി​രോ​ധ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ശാ​സ്താം​കോ​ട്ട എം​സിഎം​എം ആ​ശു​പ​ത്രി​യു​ടെ എ​തി​ര്‍​വ​ശ​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍, മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ളേ​ജി​നോ​ട് ചേ​ര്‍​ന്നു​ള്ള മെ​ന്‍​സ് ഹോ​സ്റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് 300 കി​ട​ക്ക​ക​ളു​ള്ള ര​ണ്ട് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.
ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ 200 ഉം ​മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ 100 ബെ​ഡ്ഡു​ക​ളു​മു​ള്ള ര​ണ്ടു പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്. 18ന് ​ര​ണ്ട് ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എംഒ ​ഡോ ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ എം​സിഎം​എം ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മ​റ്റ് സ്റ്റാ​ഫു​ക​ള്‍​ക്കു​മ​ട​ക്കം താ​മ​സി​ക്കു​വാ​നും പി​പിഇ ​കി​റ്റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ സൂ​ക്ഷി​ക്കു​വാ​നും 28 മു​റി​ക​ള്‍ സ​ജ്ജ​മാ​ക്കി.
നി​ല​വി​ല്‍ വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ലി​ല്‍ 100 രോ​ഗി​ക​ള്‍​ക്കു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 58 രോ​ഗി​ക​ള്‍ അ​വി​ടെ ചി​കി​ത്സ​യി​ലു​ണ്ട്.
നെ​ടു​മ്പ​ന സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം (​പ​ഴ​യ ടി ​ബി ഹോ​സ്പി​റ്റ​ല്‍) പൂ​ര്‍​ണ സ​ജ്ജ​മാ​ണ്. ഏ​തു​സ​മ​യ​ത്തും രോ​ഗി​ക​ള്‍ എ​ത്തു​ന്ന മു​റ​യ്ക്ക് ചി​കി​ത്സി​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​വു​മു​ണ്ട്. മീ​യ​ണ്ണൂ​ര്‍ അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് (​ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ ഹോ​സ്റ്റ​ല്‍), വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഹോ​സ്പി​റ്റ​ല്‍, കൊ​ല്ലം ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം എ​ന്നി​വ 17 ന് ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
ശാ​സ്താം​കോ​ട്ട, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ള്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ത്രി​വേ​ണി മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​വാ​നും റോ​ഡു​ക​ള്‍ അ​ട​യ്ക്കു​വാ​നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
എംപിമാരായ കെ. ​സോ​മ​പ്ര​സാ​ദ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ, ​ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍ എം.​എ. റ​ഹീം, ഡെ​പ്യൂ​ട്ടി ഡി ​എംഒ ​ഡോ ജ​യ​ശ​ങ്ക​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ആ​ചാ​രി, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.