ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ​ട​ക്കം 23 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്‌
Tuesday, July 14, 2020 10:27 PM IST
എ​സ്‌.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ​ട​ക്കം 23 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കൊ​ല്ല​ത്ത് ഇ​തു​വ​രെ രോ​ഗ ബാ​ധ ഉ​ണ്ടാ​യ​വ​രു​ടെ എ​ണ്ണം 553 ആ​യി ഉ​യ​ർ​ന്നു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13-പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്. ഉ​റ​വി​ടം അ​റി​യാ​ത്ത ഒ​രു കേ​സും ഉ​ണ്ട്.
ഇ​ന്ന​ലെ എ​ട്ടു പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക പ​ര​വൂ​ർ കോ​ങ്ങാ​ൽ സ്വ​ദേ​ശി​നി​യാ​ണ്.
ഇ​വ​ർ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പൊ​ഴി​ക്ക​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 36- വ​യ​സു​ള്ള ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​ണ്.
തേ​വ​ല​ക്ക​ര സ്വ​ദേ​ശി​ (40) ജൂ​ലൈ 13 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വാ​ള​കം ഫ​സ്റ്റ് ലെ​യി​ൻ ട്രീ​റ്റ്മെന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​രി​ക്കോ​ട് സ്വ​ദേ​ശി​ (36) ജൂ​ലൈ 14 ന് ​ദ​മാ​മി​ൽ നി​ന്നു​മെ​ത്തി. ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലായിരുന്നു. വാ​ള​കം ഫ​സ്റ്റ് ലെ​യി​ൻ ട്രീ​റ്റ്മെ​ന്‍റ് സെന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തേ​വ​ല​ക്ക​ര തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​ (52) ജൂ​ലൈ 14 ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി. ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. വാ​ള​കം ഫ​സ്റ്റ് ലെ​യി​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
നെ​ടു​മ​ൺ​കാ​വ് കു​ടി​ക്കോ​ട് സ്വ​ദേ​ശി​കളായ 50 വയസുള്ള സ്ത്രീ, 31, 20, 54 വ​യസ് വീതമുള്ള പു​രു​ഷ​ന്മാർ എന്നിവർക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇവരെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പ​ന്മ​ന വ​ട​ക്കും​ത​ല സ്വ​ദേ​ശി​ (50) ജൂ​ൺ 25 ന് ​റി​യാ​ദി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
മു​ട്ട​റ സ്വ​ദേ​ശി​ (48) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്. പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​(33) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ (26) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ (21) കി​ർ​ഗി​സ്ഥാ​നി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യതോടെ പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ (42) സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹനി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ (26) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
തേ​വ​ല​ക്ക​ര സ്വ​ദേ​ശി​ (38) യാ​ത്രാ​ച​രി​ത​മി​ല്ല. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
പു​ന​ലൂ​ർ ഭാ​ര​തീ​പു​രം സ്വ​ദേ​ശി​ (28) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
തെ​ന്മ​ല ഉ​റു​കു​ന്ന് സ്വ​ദേ​ശി​നി​ (35) ബ​ഹ​റി​നി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
വെ​ളി​ച്ച​ക്കാ​ല സ്വ​ദേ​ശി​ (41) സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​നി​ 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​.മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പ​ര​വൂ​ർ സ്വ​ദേ​ശി​നി​ (36) സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​ (29) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ​യാ​ളാ​ണ്. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​ നാല് വ​യ​സു​ള്ള ആ​ൺ​കു​ട്ടി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​ 13 വ​യ​സു​ള്ള ആ​ൺ​കു​ട്ടി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. പാ​രി​പ്പ​ള​ളി ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാതെ സഞ്ചരി​ച്ച​തി​ന് 361 പേ​ർ​ക്കെ​തി​രേ​യും കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന് 214 പേ​ർ​ക്കെ​തി​രേ​യും കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.ഒന്പത് വാ​ഹ​ന​ങ്ങ​ൾ​ പിടിച്ചെടുത്തു.
കൊ​ല്ലം ഈ​സ്റ്റ്, പാ​രി​പ്പ​ള്ളി, ക​ണ്ണ​ന​ല്ലൂ​ർ, ഓ​ച്ചി​റ,ച​വ​റ, ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 11 സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ളും സ​ർ​ക്കാ​ർ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 16 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 16 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 13 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 126 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് മൂന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേസെടുത്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.