കൊട്ടാരക്കരയിൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പി​ൻ​വ​ലി​ച്ചു
Tuesday, July 14, 2020 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഡി​വി​ഷ​നു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചു. രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​സ്ലീം സ്ട്രീ​റ്റ്, ച​ന്ത​മു​ക്ക്, പ​ഴ​യ തെ​രു​വ്, കേ​ളേ​ജ് ഡി​വി​ഷ​ൻ, പു​ല​മ​ൺ ടൗ​ൺ എ​ന്നി​വ​ട​ങ്ങ​ളാ​ണ് ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ൽ നി​ന്നും ബ​സ് സ​ർ​വീ​സു​ക​ൾ പു​ന:​രാ​രം​ഭി​ച്ചു. ഇ​നി മു​ത​ൽ എ​ല്ലാ സ​ർ​വീ​സു​ക​ളും ഡി​പ്പോ​യി​ൽ നി​ന്നാ​രം​ഭി​ക്കു​ക​യും പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യും.