പോ​ള​ച്ചി​റ​യി​ൽ മൃ​ഗാ​ശു​പ​ത്രി ഉ​ദ്ഘാട​നം ചെ​യ്തു
Monday, July 13, 2020 10:58 PM IST
ചാ​ത്ത​ന്നൂ​ർ:​ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​ള​ച്ചി​റ​യി​ൽ ആ​ധു​നി​ക സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നിർവഹിച്ചു. ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി.

35 ല​ക്ഷം രൂ​പ ചി​ല​വി​ൽ ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ എ​ന്നീ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ് എ​ട്ട് സെ​ന്‍റിലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​റ് മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ മൃ​ഗ​ങ്ങ​ളേ​യും ചെ​റി​യ മൃ​ഗ​ങ്ങ​ളേ​യും പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ആ​റോ​ളം ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ലൈ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദീ​പു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​ധു​സൂ​ദ​ന​ൻ പി​ള്ള, ശ​കു​ന്ത​ള, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ൻ, സു​ശീ​ലാ​ദേ​വി, എ​സ്.​ബി. സി​ന്ധു മോ​ൾ, മു​ൻ എം​എ​ൽഎ എ​ൻ.​അ​നി​രു​ദ്ധ​ൻ, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം മാ​യ സു​രേ​ഷ്, മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​സി.​മ​ധു, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​സു​ഷ​മ​കു​മാ​രി, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ.​ഡി.​ഷൈ​ൻ കു​മാ​ർ തുടങ്ങിയർ പങ്കെടുത്തു.