ജ​ന​കീ​യ ഹോ​ട്ട​ൽ വ​ൻ വി​ജ​യം:​ സൗ​ജ​ന്യ ഉ​ച്ച​യൂ​ണ് ഇ​നി​യു​മ​ക​ലെ
Sunday, July 12, 2020 10:40 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ മി​ഷ​ൻ മു​ഖേ​ന ന​ട​പ്പാ​ക്കി​യ ജ​ന​കീ​യ ഹോ​ട്ട​ൽ വ​ൻ വി​ജ​യ​മെ​ന്ന് വി​ല​യി​രു​ത്ത​ൽ.​ ജി​ല്ല​യി​ലെ 59 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ മു​ഖേ​ന 20 രൂ​പ നി​ര​ക്കി​ൽ ദി​വ​സേ​ന 6500 മു​ത​ൽ 7000 വ​രെ ഉ​ച്ച​യൂ​ണ് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ജ​ന​കീ​യ ഹോ​ട്ട​ലി​ലും 10 ശ​ത​മാ​നം ഊ​ണെ​ങ്കി​ലും സൗ​ജ​ന്യ​മാ​യി ന​ല്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.
വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യ്ക്കാ​യി ജി​ല്ലാ കു​ടും​ബ​ശ്രി​മി​ഷ​ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ചി​ല​വു​ക​ൾ​ക്കും ഊ​ണി​ന് സ​ബ്സി​ഡി ന​ല്കാ​നു​മാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്.
ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു ജ​ന​കീ​യ ഹോ​ട്ട​ലെ​ങ്കി​ലും ആ​രം​ഭി​ക്കേ​ണ്ട​താ​ണ്.​ ന​ഗ​ര​സ​ഭ​ക​ളി​ലും മ​റ്റും 10 വാ​ർ​ഡു​ക​ൾ​ക്ക് ഓ​രോ ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്താ​വു​ന്ന​താ​ണ്.​ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ന​ട​ത്തു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ കെ​ട്ടി​ടം ക​ണ്ടെ​ത്തേണ്ട​തും വാ​ട​ക ന​ല്കേ​ണ്ട​തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ലാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ 50,000 രു​പ ഓ​രോ ഹോ​ട്ട​ലി​നും ന​ല്കും.
20 രൂ​പ നി​ര​ക്കി​ൽ വി​ല്ക്കു​ന്ന ഊ​ണി​ന് കു​ടും​ബ​ശ്രീ മി​ഷ​ൻ 10 രൂ​പ വീ​തം സ​ബ്സി​ഡി നൽകും. ക​ണ​ക്കും മ​റ്റ് രേ​ഖ​ക​ളും ജ​ന​കീ​യ​ഹോ​ട്ട​ൽ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ യ​ഥാ​സ​മ​യം കു​ടും​ബ​ശ്രീ മി​ഷ​ന് ന​ല്ക​ണ​മെ​ന്ന് മാ​ത്രം. ക​ഴി​ഞ്ഞ ദി​വ​സം 24 ല​ക്ഷം രൂ​പ സ​ബ്സി​ഡി​യാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ കൈ​മാ​റി​യി​ട്ടു​ണ്ട്.​ ഇ​ത് 60 ശ​ത​മാ​ന​ത്തോ​ളം ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ്. ​ഈ മാ​സം ത​ന്നെ 26 ല​ക്ഷ​ത്തോ​ളം രൂ​പ കൂ​ടി​സ​ബ്സി​ഡി​യാ​യി ന​ല്കു​മെ​ന്ന് കു​ടും​ബ​ശ്രീ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ എ.ജി..​സ​ന്തോ​ഷ് പ​റ​ഞ്ഞു.
വി​ശ​ക്കു​ന്ന​വ​ർ​ക്ക് പ​ണ​മി​ല്ലെ​ങ്കി​ലും ഊ​ണ് ന​ല്കു​ന്ന പ​ദ്ധ​തി​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​ലൂ​ടെ ഇ​നി​യും ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത​ത്. ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ഉ​ള്ള സൗ​ജ​ന്യ​കൂ​പ്പ​ൺ എ​ടു​ത്ത് ന​ല്കി​യാ​ൽ ഉ​ച്ച​യൂ​ണ് ന​ല്കാ​നാ​ണ് നി​ർ​ദ്ദേ​ശം. കൂ​പ്പ​ൺ കു​ടും​ബ​ശ്രീ മി​ഷ​ൻ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് ന​ല്കും. സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല സം​ഭാ​വ​ന​യാ​യി ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് മ​റ്റു​ള്ള​വ​രി​ൽ നി​ന്നും സ്വീ​ക​രി​ക്കാം.
ഭ​ക്ഷ​ണ കൂ​പ്പ​ൺ സ്പോ​ൻ​സ​ർ ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ക​ണം സം​ഭാ​വ​ന സ്വീ​ക​രി​ക്കേ​ണ്ട​ത്.​ ഈ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​താ​ണ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​ത്‌. കോ ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലും പ​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലുമാ​ണ് സൗ​ജ​ന്യ ഉ​ച്ച​യൂ​ണ് പ​ദ്ധ​തി നീ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.