പ​ന്മ​ന​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്
Sunday, July 12, 2020 10:40 PM IST
ച​വ​റ: കോ​വി​ഡ് വ്യാ​പ​ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പ​ന്മ​ന​യി​ൽ ഇ​ന്ന​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചോ​ല​വാ​ർ​ഡി​ൽ കോ​വി​ഡ് പി​ടി​പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഈ ​ആ​ശു​പ​ത്രി​യി​ൽ പ​നി ചി​കി​ത്സ​യ്‌​ക്കെ​ത്തി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ ഡോ​ക്ട​റെ​യും ഭാ​ര്യ​യെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി പാ​രി​പ്പ​ള്ളി ഇ​എ​സ്എ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ 45 കാ​രി​യ്ക്കും ന​ടു​വ​ത്തു​ചേ​രി സ്വ​ദേ​ശി​യാ​യ 30കാ​രി​യ്ക്കും രോ​ഗം ബാ​ധി​ച്ചി​രു​ന്നു.
ഇ​തോ​ടെ പ​ന്മ​ന​യി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. ഇ​വി​ടെ ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ ഏ​ഴ് വ​രെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രോ​ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.