പ്ര​വാ​സി​ക​ളെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി വ​ര​വേ​ൽ​പ്പ് പൂ​ർ​ത്തി​യാ​യി
Sunday, July 12, 2020 10:40 PM IST
കു​ണ്ട​റ:​കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ഒ​റ്റ​പ്പെ​ടു​ത്ത​ലി​ന്‍റെ ക​ഥ പ​റ​യു​ന്ന വ​ര​വേ​ൽ​പ്പ് ഡോ​ക്യു​മെ​ന്‍റ​റി പൂ​ർ​ത്തി​യാ​യി. ക​രി​ക്കോ​ട് ശി​വ​റാം എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലെ 1992-93 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ നെ​ല്ലി​മ​ര​ച്ചു​വ‌​ട് ആ​ണ് ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കി​യ​ത്. മൂ​ന്ന് മി​നി​ട്ടും 15 സെ​ക്ക​ന്‍റു​മു​ള്ള ഡോ​ക്യു​മെ​ന്‌​റ​റി​ക്ക് ആ​ർ​ട്ടി​സ്റ്റ് ഹ​രി​ദേ​വ​യാ​ണ് ശ​ബ്ദ​വും ദൃ​ശ്യ​ഭാ​ഷ​യും ന​ൽ​കി​യ​ത്. പ്ര​വാ​സി​ക​ളും ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ​എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡോ​ക്യു​മെ​ന്‍റ​റി ക​ളി​ഞ്ഞ​ദി​വ​സം എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ​പ്ര​കാ​ശ​നം ചെ​യ്തു. ഹ​രി​ദേ​വ, ഷാ​ജീ​വ് എ​സ്, നി​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.