മ​ന്ത്രി​മാ​രു​ടെ ഇ​ട​പെ​ട​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് തു​ണ​യാ​യി
Sunday, July 12, 2020 10:40 PM IST
ച​വ​റ: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​ക്ക് അ​ന്യ​സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യ്ക്കാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യ മ​ന്ത്രി​മാ​രു​ടെ ഇ​ട​പെ​ട​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് തു​ണ​യാ​യി.
ച​വ​റ കോ​വി​ൽ​ത്തോ​ട്ടം റോ​സ് വി​ല്ല​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ സോ​നു (17) വി​നാ​ണ് മ​ന്ത്രി​മാ​രാ​യ കെ ​കെ ശൈ​ല​ജ​യു​ടേ​യും ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടേ​യും ഇ​ട​പെ​ട​ലി​ൽ സ​ഹാ​യം ല​ഭി​ച്ച​ത്.
ബാ​ഗ്ലൂ​രി​ൽ ചി​കി​ത്സ​യ്ക്കാ​യി സോ​നു ആം​ബു​ല​ൻ​സി​ൽ യാ​ത്ര​യാ​യി. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ ടൈ​റ്റ​സി​ന്‍റേ​യും ജെ​ൻ​സി​യു​ടേ​യും മ​ക​നാ​യ സോ​നു തേ​വ​ല​ക്ക​ര പാ​വു​മ്പാ​യി​ൽ അ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​ണ്. ഇ​തി​തി​നി​ട​യി​ലാ​ണ് സോ​നു​വി​ന് ത​ല​ച്ചോ​റി​ലെ സെ​ൻ​ട്ര​ൽ എ​വി​എം ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി ര​ക്തം പു​റ​ത്തേ​ക്ക് വ​രു​ന്ന അ​പൂ​ർ​വ രോ​ഗ​ത്തി​നി​ര​യാ​കു​ന്ന​ത്.
വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​തി​ന് ഛർ​ദ്ദി​യും ജ​ന്നി​യു​ണ്ടാ​കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​യ്ക്കു​ക​യും ചെ​യ്തു.
വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും അ​വി​ടെ നി​ന്നും ശ്രീ ​ചി​ത്ര മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും വി​ടു​ക​യും ത​ല​ച്ചോ​റി​ൽ അ​പൂ​ർ​വ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
സ​ർ​ജ​റി​യി​ല്ലാ​തെ വേ​റെ മാ​ർ​ഗ​മി​ല്ലാ​യെ​ന്നും ഇ​തി​നാ​യി ബാം​ഗ്ലൂ​രി​ലു​ള്ള ന്യൂ​റോ​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യു​ള്ള ഹോ​സ്പി​റ്റ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഗാ​മാ​ഗ്നി​ഫ് റേ​ഡി​യോ സ​ർ​ജ​റി ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. കൊ​റോ​ണ കാ​ല​ത്ത് അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന നി​യ​മ​കു​രു​ക്കി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലും പ​ക​ച്ച് നി​ൽ​ക്കു​മ്പോ​ൾ പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​നോ​ഹ​ര​നെ അ​റി​യി​ച്ചു.
വി​വ​രം ഉ​ട​ൻ ത​ന്നെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യോ​ട് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ ​കെ ഷൈ​ല​ജ​യെ ബ​ന്ധ​പ്പെ​ടു​ക​യും സ​ർ​ക്കാ​ർ ചി​കി​ത്സ​യ്ക്കാ​യി വേ​ണ്ട ന​ട​പ​ടി​ക​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ സോ​നു​വി​നെ ബാം​ഗ്ലൂ​രി​ലെ​ത്തി​ക്കും. യാ​ത്ര​യാ​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ കോ​ട്ട​പ്പു​റം യൂ​ണി​റ്റ് പ്രാ​ഥ​മി​ക സ​ഹാ​യ​മാ​യി 15000 രൂ​പ കൈ​മാ​റി.