സ​മ്പ​ർ​ക്ക വ്യാ​പ​നം തു​ട​രു​ന്നു; ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ൽ
Sunday, July 12, 2020 12:36 AM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം ഭീ​തി​ജ​ന​ക​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 18 പേ​രി​ൽ ഏ​ഴു​പേ​ർ​ക്ക് സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.18 പേ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ നി​ന്ന് എ​ത്തി​യ​താ​ണ്. ഒ​രാ​ളു​ടെ ഉ​റ​വി​ടം അ​ജ്ഞാ​ത​മാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 492 ആ​യി. 18 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ ദി​വ​സ​വും 15 പേ​ർ​ക്ക് സ​മ്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഒ​രാ​ളു​ടെ ഉ​റ​വി​ട​വും അ​ജ്ഞാ​ത​മാ​യി​രു​ന്നു.

സ​മ്പ​ർ​ക്കം മൂ​ല​മു​ള്ള രോ​ഗ​വ്യാ​പ​ന​വും ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും അ​തീ​വ ഗൗ​ര​വ​മാ​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ ചി​ല മേ​ഖ​ല​ക​ൾ സൂ​പ്പ​ർ സ്പ്രെ​ഡി​ന്‍റെ വ​ക്കി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ശാ​സ്താം​കോ​ട്ട, തേ​വ​ല​ക്ക​ര മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കൊ​ല്ലം വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​യു​ടെ​യും ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യു​ടെ​യും സ്ഥി​തി അ​തീ​വ ഗൗ​ര​വ​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. മ​റ്റ് രോ​ഗ​ങ്ങ​ളും ഉ​ള്ള ഇ​രു​വ​രും ഇ​പ്പോ​ൾ വെന്‍റി​ലേ​റ്റ​റി​ലാ​ണ്.

തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി(45-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി-​സ​മ്പ​ര്‍​ക്കം), ക​രു​നാ​ഗ​പ്പ​ള്ളി വ​ട​ക്കും​ത​ല സ്വ​ദേ​ശി(21-​വി​വ​രം ല​ഭ്യ​മ​ല്ല), തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(49-സ​മ്പ​ര്‍​ക്കം-​മ​ത്സ്യ വി​ല്പ​ന), ശാ​സ്താം​കോ​ട്ട പ​ല്ലി​ശേരി​ക്ക​ല്‍ സ്വ​ദേ​ശി​നി(53-മ​ത്സ്യ വി​ല്പ​ന), പോ​രു​വ​ഴി സ്വ​ദേ​ശി(29-​വി​വ​രം ല​ഭ്യ​മ​ല്ല), ശാ​സ്താം​കോ​ട്ട പ​ല്ലി​ശേരി​ക്ക​ല്‍ സ്വ​ദേ​ശി​നി(65-​സ​മ്പ​ര്‍​ക്കം), ഇ​ള​മാ​ട് വെ​ങ്ങൂ​ര്‍ സ്വ​ദേ​ശി(25-​റി​യാ​ദ്), ആ​ദി​നാ​ട് വ​ട​ക്ക് സ്വ​ദേ​ശി(28-​ഡ​ല്‍​ഹി),

ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി​നി(61-​സ​മ്പ​ര്‍​ക്കം), മേ​ലി​ല സ്വ​ദേ​ശി(25-​ഷാ​ര്‍​ജ), പൂ​ത​ക്കു​ളം ഊ​ന്നി​ന്‍​മൂ​ട് സ്വ​ദേ​ശി(39-​കു​വൈ​റ്റ്), കു​ണ്ട​റ സ്വ​ദേ​ശി(29-​മ​സ്‌​ക​റ്റ്), ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി(30-​മ​ത്സ്യ വി​ല്പ​ന-​സ​മ്പ​ര്‍​ക്കം),
ശാ​സ്താം​കോ​ട്ട അ​ഞ്ഞി​ലി​മൂ​ടി സ്വ​ദേ​ശി​നി(37-​മ​ത്സ്യ വി​ല്പ​ന-​സ​മ്പ​ര്‍​ക്കം), ആ​ല​പ്പാ​ട് അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി(50-​സൗ​ദി), പെ​രി​നാ​ട് സ്വ​ദേ​ശി(60-​ഖ​ത്ത​ര്‍), ച​വ​റ സ്വ​ദേ​ശി(50-​സൗ​ദി), അ​ഞ്ച​ല്‍ അ​യി​ല​റ സ്വ​ദേ​ശി(29-​ഖ​ത്ത​ര്‍) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.