ത​ല​വൂ​രി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, July 10, 2020 11:18 PM IST
പ​ത്ത​നാ​പു​രം : ത​ല​വൂ​രി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണം. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ന​ടു​ത്തേ​രി മീ​ര ഭ​വ​നി​ൽ വാ​സു​ദേ​വ​ൻ ഉ​ണ്ണി (50), ബ​ന്ധു ശ്രീ​ഭ​വ​നി​ൽ അ​ജി​ത് (35) എ​ന്നി​വ​രെ​യാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​യ​ൽ​വാ​സി​യാ​യ ഗീ​വ​ർ​ഗീ​സ് എ​ന്നു വി​ളി​ക്കു​ന്ന കു​ഞ്ഞു​മോ​നെ (60) കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്നു​കാ​ലി ഫാം ​ന​ട​ത്തു​ന്ന അ​ജി​ത്തി​ന്‍റേ​യും വാ​സു​ദേ​വ​ൻ ഉ​ണ്ണി​യു​ടെ​യും ശ​രീ​ര​ത്ത് റ​ബ​റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.
പു​ല​ര്‍​ച്ചെ ഫാ​മി​ന് മു​ക​ളി​ല്‍ കി​ട​ന്ന ലോ​റി​യ്ക്ക് മു​ക​ളി​ല്‍ ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട ഇ​വ​ര്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. പ്ര​തി ക​ഴി​ഞ്ഞ നി​ര​വ​ധി നാ​ളു​ക​ളാ​യി കാ​ലി​ത്തീ​റ്റ​യി​ൽ സ്ഥി​ര​മാ​യി വി​ഷം ത​ളി​ക്കു​ക​യും ഫാ​മി​ലെ വാ​ഹ​ന​ത്തി​ന് കേ​ട്പാ​ട് വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വാ​സു​ദേ​വ​ൻ ഉ​ണ്ണി​യു​ടെ മു​ഖ​വും, ശ​രീ​ര​വും പൊ​ള്ളി. ഇ​രു​വ​രും കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.