ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Friday, July 10, 2020 11:18 PM IST
പ​ന്മ​ന: ച​വ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള​ള പ​ന്മ​ന, ച​വ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൊ​റോ​ണ രോ​ഗം കൂ​ടു​ത​ല്‍ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മ്പ​ര്‍​ക്ക കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍ ച​വ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന​യ​ന്നാ​ര്‍​കാ​വ് സ്വ​ദേ​ശി​ക​ളാ​യ ഷ​ഹ്ന, ഷി​യാ​സ് എ​ന്നി​വ​രി​ല്‍ ഷി​യാ​സ് ജൂ​ണ്‍ 24, 26- തീ​യ​തി​ക​ളി​ല്‍ പ​നി വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​റ്റി​വെ​ട്ട​ത്തെ എം​കെ​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​യി​രു​ന്നു. ഈ ​സ്ഥാ​പ​ന​ത്തി​ല്‍ 24-മു​ത​ല്‍ പോ​യി​ട്ടു​ള​ള​വ​ര്‍ 9495369404-എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വ​ടു​ത​ല വാ​ര്‍​ഡി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച സ​ന​ല്‍​കു​മാ​ര്‍ ചി​കി​ത്സ തേ​ടി ജൂ​ണ്‍ 28-ന് ​പു​ത്ത​ന്‍​ച​ന്ത​യി​ലെ മോ​നി ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ പ​ത്തി​ന് എ​ത്തി​യി​രു​ന്നു. അ​തി​നാ​ല്‍ ഈ ​സ്ഥാ​പ​ന​ത്തി​ല്‍ ജൂ​ലൈ അ​ഞ്ച് വ​രെ എ​ത്തി​യി​ട്ടു​ള​ള​വ​ര്‍ 9048250241 , 8129991854 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.